അമൃത്പാൽ സിങ് കാണാമറയത്തു തന്നെ; തിരച്ചിൽ തുടരുന്നു
ചണ്ഡിഗഡ് ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനു ഹരിയാനയിൽ താമസ സൗകര്യമൊരുക്കിയ യുവതി ബൽജിത് കൗറിനെ പൊലീസ് ചോദ്യം ചെയ്തു. അമൃത്പാൽ സിങ്ങിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ വിവരങ്ങളിൽനിന്നാണു 19ന് കുരുക്ഷേത്രയിലെ ഷാഹബാദിൽ ഇയാളും സഹായി പപൽ പ്രീത് സിങ്ങും താമസിച്ചതായി കണ്ടെത്തിയത്.

ഷർട്ടും പാന്റ്സും ധരിച്ചു കുട കൊണ്ടു മുഖം മറച്ച അമൃത്പാലിന്റെ സിസിടിവി ദൃശ്യങ്ങൾ ഷാഹബാദിൽനിന്നു ശേഖരിച്ചിട്ടുണ്ട്. മാർച്ച് 20ന് ബസ് സ്റ്റാൻഡിനു മുന്നിലെ റോഡ് മുറിച്ചുകടക്കുന്ന ദൃശ്യവും ലഭിച്ചു.
കഴിഞ്ഞ 18ന് ജലന്തറിൽ പൊലീസിനെ വെട്ടിച്ചുകടന്ന അമൃത്പാൽ, പ്രദേശത്തുള്ള ഗുരുദ്വാരയിൽ ഒളിച്ചെന്നും പിന്നീടു വേഷം മാറി, അവിടെനിന്നു ബൈക്കിൽ പോയെന്നുമാണു വിവരം. ബൈക്കിന്റെ ടയർ പഞ്ചറായതിനാൽ വർക്‌ഷോപ്പിലേക്കു പോകാൻ ഇവർ സഹായം ആവശ്യപ്പെട്ടതായി ഒരു കാർ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു.
ഷാഹബാദിൽനിന്ന് ഇവർ എവിടേക്കാണു പോയതെന്നു കണ്ടെത്തിയിട്ടില്ലെന്ന് ഹരിയാന അഡീഷനൽ ഡിജിപി മമത സിങ് പറഞ്ഞു. സംസ്ഥാനത്തുടനീളം തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
English Summary : Search for Amritpal Singh continues