എച്ച്യുഐഡി വഴി സ്വർണത്തിന്റെ തൂക്കവും അറിയാം
ന്യൂഡൽഹി ∙ സ്വർണത്തിന്റെ ഹാൾമാർക്കിങ് മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി വൈകാതെ ആഭരണത്തിന്റെ തൂക്കവും അറിയാനാകും. തൂക്കം കുറഞ്ഞ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങൾ തടയാനാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) നീക്കം. ആഭരണത്തിൽ അടയാളപ്പെടുത്തുന്ന 6 ക്യാരക്ടർ മുദ്രയാണ് എച്ച്‌യുഐഡി. ഈ മുദ്രയുള്ള സ്വർണാഭരണങ്ങളേ ഏപ്രിൽ 1 മുതൽ കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ വിൽക്കാനാകൂ.

ന്യൂഡൽഹി ∙ സ്വർണത്തിന്റെ ഹാൾമാർക്കിങ് മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി വൈകാതെ ആഭരണത്തിന്റെ തൂക്കവും അറിയാനാകും. തൂക്കം കുറഞ്ഞ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങൾ തടയാനാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) നീക്കം.
ആഭരണത്തിൽ അടയാളപ്പെടുത്തുന്ന 6 ക്യാരക്ടർ മുദ്രയാണ് എച്ച്‌യുഐഡി. ഈ മുദ്രയുള്ള സ്വർണാഭരണങ്ങളേ ഏപ്രിൽ 1 മുതൽ കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ വിൽക്കാനാകൂ. ജ്വല്ലറികളുടെ പേര് എച്ച്‍യുഐഡി വഴി നൽകുന്നത് ഒഴിവാക്കാനും നീക്കമുണ്ട്. പകരം റജിസ്ട്രേഷൻ നമ്പർ മാത്രമാക്കിയേക്കും. നിലവിൽ ഹാൾമാർക്കിങ് സമയത്ത് തൂക്കം നോക്കുന്നുണ്ടെങ്കിലും ബിഐഎസ് കെയർ മൊബൈൽ ആപ്പിൽ എച്ച്‌യുഐഡി നൽകിയാൽ തൂക്കം ലഭ്യമല്ല.
English Summary : Gold weight may be known by Hallmark unique identification