ഗാങ്ടോക്ക് ∙ സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ അൻപതോളം പേരും 6 വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാങ്ടോക്ക് ∙ സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ അൻപതോളം പേരും 6 വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്. കരസേന, ബോർഡർ റോ‍ഡ്സ് ഓർഗനൈസേഷൻ, സിക്കിം പൊലീസ് എന്നിവ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നു.

സിക്കിമിൽ ഇന്ത്യയുടെയും ചൈനയും അതിർത്തിയാണ് നാഥുല. ഗാങ്ടോക്കിൽ നിന്ന് ജവാഹർലാൽ നെഹ്റു റോഡിലൂടെ മഞ്ഞുമലകൾ താണ്ടിയുള്ള യാത്ര വിനോദസഞ്ചാരികൾക്കു ഹരമാണ്. ഈ പാതയിൽ 15–ാം മൈലിനടുത്ത് ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. മ​ഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു. 22 പേരെ ഇതിനകം രക്ഷപ്പെടുത്തി. 56 കിലോമീറ്റർ പാതയിൽ പല സ്ഥലങ്ങളിലായി കുടുങ്ങിയ 350 സഞ്ചാരികളെയും 80 വാഹനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി അധികൃതർ അറിയിച്ചു.

ADVERTISEMENT

മാർച്ച്–ഏപ്രിൽ മാസങ്ങളിൽ ഉച്ചതിരിഞ്ഞു മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ഈ മേഖലയിൽ പതിവാണ്. സാധാരണ 13–ാം മൈലിനപ്പുറത്തേക്കു സഞ്ചാരികളെ കടത്തിവിടാറില്ലെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവർ മുകളിലേക്കു പോകാറുണ്ട്. ഇന്നലെ 17–ാം മൈൽ വരെ സഞ്ചാരികളെ അനുവദിച്ചിരുന്നതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു.

4,310 മീറ്റർ ഉയരം

ADVERTISEMENT

∙ സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ (14,140 അടി) ഉയരത്തിലാണ് നാഥുല പാസ്. പ്രത്യേക പെർമിറ്റ് എടുക്കുന്നവർക്കു മാത്രമേ ഇവിടേക്കു പോകാൻ കഴിയൂ.

English Summary: Tourists dead in massive avalanche in Sikkim