ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ റെഡ്ഡി ബിജെപിയിൽ
ന്യൂഡൽഹി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. കഴിഞ്ഞ മാസം അദ്ദേഹം കോൺഗ്രസിൽ നിന്നു രാജിവച്ചിരുന്നു. 1952 മുതലുള്ള ബന്ധമുപേക്ഷിച്ച് കോൺഗ്രസ് വിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും

ന്യൂഡൽഹി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. കഴിഞ്ഞ മാസം അദ്ദേഹം കോൺഗ്രസിൽ നിന്നു രാജിവച്ചിരുന്നു. 1952 മുതലുള്ള ബന്ധമുപേക്ഷിച്ച് കോൺഗ്രസ് വിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പാർട്ടിയിലെ ‘ഹൈക്കമാൻഡ്’ രാജ്യം മുഴുവൻ പാർട്ടിയെ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ശക്തമായ നേതൃനിരയുമായി ബിജെപി ജനങ്ങളോടു സംവദിക്കുമ്പോൾ മറുവശത്ത് നയങ്ങളോ പരിപാടികളോ ഇല്ലാതെ കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകലുകയാണ്. ‘എന്റെ രാജാവ് ബുദ്ധിമാനാണ്. അദ്ദേഹം സ്വന്തമായി ചിന്തിക്കുകയോ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കുകയോ ഇല്ല’ എന്നതാണ് അവസ്ഥ.
ജനവിധി ഉൾക്കൊള്ളാനോ ദിശാമാറ്റം വരുത്താനോ എത്രയായിട്ടും കോൺഗ്രസിനു സാധിക്കുന്നില്ല. ഹൈക്കമാൻഡിന് അധികാരവും നിയന്ത്രണവും മാത്രം മതി. ഉത്തരവാദിത്തമേറ്റെടുക്കാനോ കഠിനാധ്വാനത്തിനോ അവർ തയാറല്ല– അദ്ദേഹം പറഞ്ഞു. 2010–14 കാലയളവിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു റെഡ്ഡി. 2014ൽ ആന്ധ്രപ്രദേശ് വിഭജിക്കാനുള്ള യുപിഎ തീരുമാനത്തിൽ പ്രതിഷേധിച്ച് ജയ് സമൈക്യാന്ധ്ര പാർട്ടിയുണ്ടാക്കി കോൺഗ്രസ് വിട്ടു. 2018ൽ തിരിച്ചെത്തി.
4 തവണ എംഎൽഎ ആയിരുന്ന അദ്ദേഹം കോൺഗ്രസ് ചീഫ് വിപ്പ്, ആഭ്യന്തര മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയാണ്. ബിജെപി ആസ്ഥാനത്ത് മന്ത്രി പ്രഹ്ലാദ് ജോഷി റെഡ്ഡിക്ക് അംഗത്വം നൽകി. ആന്ധ്രയിലും തെലങ്കാനയിലും ബിജെപിയുടെ വളർച്ചയ്ക്ക് റെഡ്ഡിയുടെ വരവ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
English Summary: Former Andhra CM Kiran Kumar Reddy Joins BJP