പഞ്ചാബിലെ സേനാ കേന്ദ്രത്തിൽ വെടിവയ്പ്, 4 മരണം; കൊല്ലപ്പെട്ടത് ഉറങ്ങിക്കിടന്ന സൈനികർ
ന്യൂഡൽഹി ∙ പഞ്ചാബിലെ ഭട്ടിൻഡയിലുള്ള കരസേനാ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 4.35നുണ്ടായ വെടിവയ്പിൽ 4 ഭടന്മാർ കൊല്ലപ്പെട്ടു. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സൈനികരെ ആയുധധാരികളായ 2 പേർ ആക്രമിക്കുകയായിരുന്നു.

ഭീകരരോ സേനാ കേന്ദ്രത്തിനു പുറത്തുള്ളവരോ അല്ല ആക്രമണം നടത്തിയതെന്നു പൊലീസ് എഡിജിപി: സുരീന്ദർ പാൽ സിങ് രാവിലെ വ്യക്തമാക്കിയെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ വിശദ അന്വേഷണം ആവശ്യമാണെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സേനാംഗങ്ങൾ തന്നെയാവാം സഹപ്രവർത്തകരെ വെടിവച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
സേനാംഗങ്ങളായ ആർ.കമലേഷ് (24), സാഗർ ബന്നെ (25), ജെ.യോഗേഷ് കുമാർ (24), സന്തോഷ് എം.നഗരാൽ (25) എന്നിവരാണു മരിച്ചത്. കുർത്തയും പൈജാമയും ധരിച്ച്, മുഖം മറച്ചെത്തിയ 2 പേർ തോക്കും മഴുവും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് എഫ്ഐആർ വ്യക്തമാക്കി.
അക്രമികളെ കണ്ടെത്താനുള്ള ശ്രമം ഇന്നലെ രാത്രി വൈകിയും സേനയും പൊലീസും തുടർന്നു. രാജ്യത്തെ ഏറ്റവും വലിയ സേനാ കേന്ദ്രങ്ങളിലൊന്നാണു ഭട്ടിൻഡയിലേത്. കേന്ദ്രത്തിലെ ഓഫിസേഴ്സ് മെസിനു പിന്നിലുള്ള ബാരക്കിലായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റവരെ സേനാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേന്ദ്രത്തിന്റെ സുരക്ഷയുറപ്പാക്കാൻ സേനയുടെ ദ്രുതപ്രതികരണ സംഘം രംഗത്തിറങ്ങി. കേന്ദ്രത്തിലേക്കുള്ള വഴികളെല്ലാം അടച്ച പഞ്ചാബ് പൊലീസ്, ഭട്ടിൻഡയിലുടനീളം സുരക്ഷ ശക്തമാക്കി. കേന്ദ്രത്തിലെ ഗാർഡ് റൂമിൽനിന്ന് ഇൻസാസ് തോക്കും വെടിയുണ്ടകളും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഈ തോക്ക് ഉപയോഗിച്ചാണ് അക്രമികൾ വെടിവച്ചതെന്നാണു വിവരം.
തോക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ സേനാ കേന്ദ്രത്തിൽനിന്നു വൈകിട്ടു കണ്ടെത്തി. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിലെ വെടിയുണ്ടകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു വ്യക്തമായിട്ടില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ച കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ സ്ഥിതിഗതികൾ വിശദീകരിച്ചു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
കൊലയ്ക്കു പിന്നിൽ സേനാംഗങ്ങൾ തന്നെയാകാമെന്നു സംശയിക്കുമ്പോഴും സംഭവം ആസൂത്രിതമാണെന്ന സൂചനയുണ്ട്. തർക്കത്തെയോ വഴക്കിനെയോ തുടർന്ന് പെട്ടെന്നുള്ള രോഷമാണ് സഹപ്രവർത്തകർ നടത്തുന്ന അക്രമങ്ങളുടെ പൊതുസ്വഭാവം. എന്നാൽ, 2 ദിവസം മുൻപേ തോക്ക് മോഷ്ടിച്ചെടുത്തെന്നതും ഭട്ടിൻഡയിൽ സഹപ്രവർത്തകർക്കിടയിൽ തർക്കമോ സംഘർഷമോ ഉണ്ടായിട്ടില്ലെന്നതുമാണ് കൊലപാതകം ആസൂത്രിതമാകാമെന്നതിലേക്ക് വിരൽ ചൂണ്ടുന്നത്. ഒന്നിലേറെ കൊലയാളികൾ ഉണ്ടെന്ന സൂചനയും സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ തെളിവാണ്. സംഭവത്തിൽ ഖലിസ്ഥാൻ തീവ്രവാദികൾക്കു പങ്കുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
English Summary: Firing inside Punjab's Bathinda military station; 4 deaths reported