ബെംഗളൂരു∙നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽസി സ്ഥാനം രാജിവച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ എംഎൽഎ സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവച്ചു. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎൽഎ മഹാദേവപ്പ യത്‌വാദും മുന്നറിയിപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ കർണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവായ സാവദിയെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ പാർട്ടി പതാക നൽകി സ്വീകരിച്ചു. ബെളഗാവിയിലെ അത്തനിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി സാവദി മത്സരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 3 തവണ അത്താനിയിൽ നിന്നു വിജയിച്ചിട്ടുള്ള സാവദി 2018ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. 

ADVERTISEMENT

212 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ബിജെപിയുടെ 18 സിറ്റിങ് എംഎൽഎമാർക്കാണ് സീറ്റ് നഷ്ടപ്പെട്ടത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എംഎൽഎ: എം.പി കുമാരസ്വാമി, എംഎൽസി: ആർ. ശങ്കർ, മുൻ എംഎൽഎ: സോഗോഡു ശിവണ്ണ എന്നിവർ ബിജെപി വിട്ടിരുന്നു.  സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചവരിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, നെഹ്റു ഒലേക്കർ എംഎൽഎ എന്നിവരുമുണ്ട്.

ലക്ഷ്മൺ സാവദി

കുടുംബ വാഴ്ചയെ വിമർശിക്കുന്ന ബിജെപിയുടെ 25 സ്ഥാനാർഥികൾ നേതാക്കളുടെ ബന്ധുക്കളെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര ഉൾപ്പെടെയുള്ളവരുടെ സ്ഥാനാർഥിത്വവും തെളിവായി ഉന്നയിക്കുന്നു. 

ADVERTISEMENT

അതിനിടെ, സീറ്റിന്റെ പേരിൽ കലാപക്കൊടി ഉയർത്തിയ സഹോദര ഭാര്യ ഭവാനി രേവണ്ണയെ ഒഴിവാക്കി ജനതാദളിന്റെ 49 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക നിയമസഭാ കക്ഷിനേതാവ് എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. സഹോദരൻ എച്ച്.ഡി രേവണ്ണയ്ക്ക് സീറ്റുണ്ട്. കഴിഞ്ഞ ഡിസംബറിൽ 93 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ദൾ പ്രഖ്യാപിച്ചെങ്കിലും അതിൽ 8 പേർ മത്സരത്തിനു തയാറായിട്ടില്ല. 

English Summary: Laxman Savadi joins Congress updates