ഉന്നാവ് ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞ വർഷം പീഡനത്തിനിരയായ 11 വയസ്സുകാരി പെൺകുട്ടിയുടെ വീടിനു പ്രതികൾ തീവച്ചതിനെ തുടർന്ന് രണ്ടും ആറും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പീഡനക്കേസ് പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെയും അമ്മയെയും വീട്ടിൽ കയറി മർദിച്ച ശേഷം ഓലമേഞ്ഞ വീടിനു തീവയ്ക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നാവ് ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞ വർഷം പീഡനത്തിനിരയായ 11 വയസ്സുകാരി പെൺകുട്ടിയുടെ വീടിനു പ്രതികൾ തീവച്ചതിനെ തുടർന്ന് രണ്ടും ആറും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. 

പീഡനക്കേസ് പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെയും അമ്മയെയും വീട്ടിൽ കയറി മർദിച്ച ശേഷം ഓലമേഞ്ഞ വീടിനു തീവയ്ക്കുകയായിരുന്നു. പീഡനക്കേസിലെ 2 പ്രതികൾ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 

ADVERTISEMENT

അതിജീവിതയുടെ 6 മാസം പ്രായമുള്ള കുഞ്ഞിനും 2 മാസം പ്രായമുള്ള സഹോദരിക്കുമാണ് പൊള്ളലേറ്റത്. 40% പൊള്ളലേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കാൻപുരിലേക്ക് കൊണ്ടുപോയി.

ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടി 2022 ഫെബ്രുവരിയിലാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിൽ പ്രസവിച്ചു. പ്രതികൾക്കൊപ്പം ചേർന്ന അവളുടെ ബന്ധുക്കളും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 13ന് ഇവർ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചതായി പറയുന്നു.

ADVERTISEMENT

2017 ലെ ഉന്നാവ് പീഡനക്കേസുമായി സാമ്യമുള്ളതാണ് ഇപ്പോഴത്തെ സംഭവം. ബങ്കർമൗവിൽ നിന്നുള്ള എംഎൽഎയായ കുൽദീപ് സിങ് സെൻഗറിനും സഹോദരനും എതിരെ കൂട്ടബലാത്സംഗം ആരോപിച്ചു പതിനെട്ടുകാരിയാണ് അന്നു പരാതി നൽകിയത്. 

പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദിച്ചു. തുടർന്നു പിതാവു മരിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, 2019 ഡിസംബറിൽ സെൻഗറിനു ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും സെൻഗർ കുറ്റക്കാരനെന്ന് 2020 മാർച്ചിൽ കോടതി കണ്ടെത്തി. 

ADVERTISEMENT

English Summary: Accused set unnao gang rape victim house on fire