ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയെന്ന നിലയിൽ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ വീണ്ടും ചോദ്യംചെയ്യും. ഈ മാസം 28ന് ഹാജരാകാനാണു നിർദേശം. കേന്ദ്ര സർക്കാരിന്റെ വീഴ്ച മൂലമാണ് പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയെന്ന നിലയിൽ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ വീണ്ടും ചോദ്യംചെയ്യും. ഈ മാസം 28ന് ഹാജരാകാനാണു നിർദേശം. കേന്ദ്ര സർക്കാരിന്റെ വീഴ്ച മൂലമാണ് പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായതെന്നും അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചൂണ്ടിക്കാട്ടിയപ്പോൾ പുറത്തുപറയരുതെന്നു നിർദേശിച്ചു തന്നെ വിലക്കിയെന്നും വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സിബിഐ മാലിക്കിനു സമൻസ് അയച്ചത്. കേസിൽ അദ്ദേഹത്തെ മുൻപും സിബിഐ ചോദ്യം ചെയ്തിരുന്നു. 

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ജമ്മു കശ്മീർ സർക്കാർ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 2018ൽ ഗവർണറായിരുന്ന മാലിക് റദ്ദാക്കിയിരുന്നു. പദ്ധതിയിൽ ക്രമക്കേടുണ്ടെന്നു മാലിക് ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു.

ADVERTISEMENT

പ്രതിഷേധവുമായി മാലിക് സ്റ്റേഷനിൽ

സത്യപാൽ മാലിക്കിന്റെ നേതൃത്വത്തിൽ കർഷക നേതാക്കൾ ഇന്നലെ ഡൽഹിയിലെ ആർകെ പുരം പൊലീസ് സ്റ്റേഷനിലെത്തി. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയ മാലിക്കിനെ ആദരിക്കാൻ യുപി, ഹരിയാന എന്നിവിടങ്ങളിലെ കർഷക സംഘടനകളും ഗ്രാമത്തലവന്മാരും ഇന്നലെ ഡൽഹിയിൽ വിളിച്ച യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചതോടെയാണു അദ്ദേഹം പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയത്. മാലിക്കിനെ അറസ്റ്റ് ചെയ്തെന്നു വാർത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു.

ADVERTISEMENT

English Summary: Kashmir ex Governor Satyapal Malik given CBI notice