ചെന്നൈ ∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി മനുഷ്യനില്ലാ പേടകത്തിന്റെ വിക്ഷേപണം 2024 ഫെബ്രുവരിയിൽ നടത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ഒരുങ്ങുന്നു. 3 ദിവസം ബഹിരാകാശത്തു തങ്ങുന്ന പേടകം തിരിച്ച് കടലിൽ ഇറക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി മനുഷ്യനില്ലാ പേടകത്തിന്റെ വിക്ഷേപണം 2024 ഫെബ്രുവരിയിൽ നടത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ഒരുങ്ങുന്നു. 3 ദിവസം ബഹിരാകാശത്തു തങ്ങുന്ന പേടകം തിരിച്ച് കടലിൽ ഇറക്കും. അപ്രതീക്ഷിത അപകടങ്ങളുണ്ടായാൽ സഞ്ചാരികൾക്ക് രക്ഷപ്പെടാനുള്ള ഓർബിറ്റൽ റിക്കവറി വെഹിക്കിളിന്റെ പരീക്ഷണവും ജൂണിൽ പൂർത്തിയാക്കും. 

ആദ്യ ദൗത്യത്തിനായി തിരഞ്ഞെടുത്ത 4 വ്യോമസേന പൈലറ്റുമാർ കഠിന പരിശീലനത്തിലാണ്. തുടർന്നുള്ള ദൗത്യങ്ങളിൽ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തും. വിവിധ വാണിജ്യ വിക്ഷേപണങ്ങളും നടത്താൻ ഇസ്റോയും ന്യൂസ്‌സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) തയാറെടുത്തു കഴിഞ്ഞതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.  

ADVERTISEMENT

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ – 3 ദൗത്യം ജൂണിലും പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 മൂന്നു മാസത്തിനുള്ളിലും നടക്കും. ഇതിനു പിന്നാലെ, ജിപിഎസ് നാവിഗേഷനുള്ള ഇന്ത്യൻ നിർമിത ഉപഗ്രഹം (നാവിക്) വിക്ഷേപിക്കും. രാജ്യാന്തര വിപണിയിൽ ഇന്ത്യയുടെ വാണിജ്യ മൂലം വർധിച്ചതായി ന്യൂസ്‌സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.രാധാകൃഷ്ണൻ പറഞ്ഞു.

സിംഗപ്പൂർ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു

ADVERTISEMENT

ചെന്നൈ ∙ വാണിജ്യ വിക്ഷേപണത്തിലൂടെ രാജ്യത്തിനു വിദേശനാണ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കു കരുത്തു പകർന്ന് പിഎസ്എൽവി സി–55– ടെലിയോസ് 2 ദൗത്യം വിജയക്കുറി തൊട്ടു. സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങളായ ടെലിയോസ്– 2, ലൂമിലൈറ്റ്– 4 എന്നിവയെയാണ് 586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ന്യൂസ്‌സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വഴി നടന്ന പൂർണ വാണിജ്യ ദൗത്യമായിരുന്നു ഇത്. മലയാളിയായ എസ്.ആർ.ബിജുവായിരുന്നു മിഷൻ ഡയറക്ടർ. പിഎസ്എൽവി റോക്കറ്റുകൾ ഇനി പൂർണമായി വാണിജ്യ വിക്ഷേപണങ്ങൾക്കു മാത്രമേ ഉപയോഗപ്പെടുത്തൂവെന്ന് ചെയർമാൻ പറഞ്ഞു. 

ഉപേക്ഷിച്ച റോക്കറ്റ് ഭാഗം ഉപയോഗിച്ച് വിക്ഷേപണം

ADVERTISEMENT

തിരുവനന്തപുരം ∙ വിക്ഷേപണ ശേഷം ഉപേക്ഷിക്കേണ്ടി വരുന്ന റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഗവേഷണങ്ങൾക്കായി ഉപയോഗിക്കുന്ന ചെലവു കുറഞ്ഞ ദൗത്യം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‍റോ) വീണ്ടും വിജയകരമായി പൂർത്തിയാക്കി. ഇന്നലെ വിക്ഷേപിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) നാലാം ഘട്ടമായ പിഎസ് 4 ഇനി നിശ്ചിത കാലം ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങുമ്പോൾ കുറഞ്ഞ ചെലവിൽ 7 ഉപഗ്രഹങ്ങളാണ് അതിനൊപ്പം ഭ്രമണം ചെയ്യുക.

English Summary: PSLV-C55 launched successfully