ചോരകൊണ്ട് എഴുതിത്തരാം, ഷെട്ടർ ജയിക്കില്ല: കടുത്ത വിമർശനവുമായി യെഡിയൂരപ്പ
ബലഗാവിയിലെ രാമദുർഗ മലയോരം. ആകാശത്ത് ഒരു ചുവന്ന ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടു. നിലത്തിറങ്ങി, പൊടിപറത്തി, ചിറകൊതുക്കി. വാതിൽ തുറന്ന് ഇറങ്ങിയത് ബിജെപിയുടെ കർണാടകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുഖം. മുൻ മുഖ്യമന്ത്രി ബിഎസ്.യെഡിയൂരപ്പ. കിരീടം കിട്ടിയിട്ടും അതു തലയിലുറയ്ക്കാത്ത ‘രാജാവാണ്’ യെഡിയൂരപ്പ.
ബലഗാവിയിലെ രാമദുർഗ മലയോരം. ആകാശത്ത് ഒരു ചുവന്ന ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടു. നിലത്തിറങ്ങി, പൊടിപറത്തി, ചിറകൊതുക്കി. വാതിൽ തുറന്ന് ഇറങ്ങിയത് ബിജെപിയുടെ കർണാടകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുഖം. മുൻ മുഖ്യമന്ത്രി ബിഎസ്.യെഡിയൂരപ്പ. കിരീടം കിട്ടിയിട്ടും അതു തലയിലുറയ്ക്കാത്ത ‘രാജാവാണ്’ യെഡിയൂരപ്പ.
ബലഗാവിയിലെ രാമദുർഗ മലയോരം. ആകാശത്ത് ഒരു ചുവന്ന ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടു. നിലത്തിറങ്ങി, പൊടിപറത്തി, ചിറകൊതുക്കി. വാതിൽ തുറന്ന് ഇറങ്ങിയത് ബിജെപിയുടെ കർണാടകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുഖം. മുൻ മുഖ്യമന്ത്രി ബിഎസ്.യെഡിയൂരപ്പ. കിരീടം കിട്ടിയിട്ടും അതു തലയിലുറയ്ക്കാത്ത ‘രാജാവാണ്’ യെഡിയൂരപ്പ.
ബലഗാവിയിലെ രാമദുർഗ മലയോരം. ആകാശത്ത് ഒരു ചുവന്ന ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടു. നിലത്തിറങ്ങി, പൊടിപറത്തി, ചിറകൊതുക്കി. വാതിൽ തുറന്ന് ഇറങ്ങിയത് ബിജെപിയുടെ കർണാടകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുഖം. മുൻ മുഖ്യമന്ത്രി ബിഎസ്.യെഡിയൂരപ്പ. കിരീടം കിട്ടിയിട്ടും അതു തലയിലുറയ്ക്കാത്ത ‘രാജാവാണ്’ യെഡിയൂരപ്പ. 2007 ൽ 7 നാൾ മുഖ്യമന്ത്രി. 2008 ൽ 3 വർഷം, 2018 ൽ വീണ്ടും 7 നാൾ. 2019 ൽ 2 വർഷം.
മുറിവേറ്റ സിംഹമാണ് ഇപ്പോൾ യെഡിയൂരപ്പ. തന്റെ ശക്തിദുർഗമായ ലിംഗായത്ത് മേഖലയിൽനിന്നു മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയും പാർട്ടിയെ മുറിവേൽപിച്ചു കോൺഗ്രസ് പക്ഷത്തു ചേക്കേറി. അപ്രതീക്ഷിത ഷോക്കിലായ ബിജെപി പ്രതീക്ഷയോടെ നോക്കുന്നത് ബുക്കനാക്കരെ സിദ്ധലിങ്കപ്പ യഡിയൂരപ്പയെ ആണ്. കിങ്മേക്കർ ആകാനുള്ള ആകാശ സഞ്ചാരത്തിലും മണ്ണിലെ തേരോട്ടത്തിലുമാണു യെഡിയൂരപ്പ. അദ്ദേഹം ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്.
? ഇത്തവണ ജയിക്കുമെന്ന് കോൺഗ്രസ് ഉറപ്പിച്ചു പറയുന്നു. എന്തു തോന്നുന്നു?
∙ അത് അവരുടെ ആഗ്രഹമാണ്. എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ലല്ലോ. കർണാടക ഭരിക്കാൻ പോകുന്നത് ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരാണ്. അത് അവർക്കു വഴിയേ മനസ്സിലായിക്കോളും.
? കർണാടകയിലെ പ്രാദേശിക മാധ്യമങ്ങൾ നടത്തിയ സർവേയിൽ കോൺഗ്രസിനും ബിജെപിക്കും തുല്യസീറ്റ് കിട്ടുമെന്നാണു പ്രവചനം. ജെഡിഎസ് വീണ്ടും ‘കറുത്ത കുതിര’ ആവുമോ?
∙ അതൊരു പഴങ്കഥയാണ്. നരേന്ദ്രമോദിയുടെ ഭരണത്തിന്റെ ഗുണങ്ങൾ സംസ്ഥാനത്തു കിട്ടണമെങ്കിൽ ഇവിടെ ബിജെപി സർക്കാർ വരണമെന്നു ജനത്തിനു നന്നായി അറിയാം. ബിജെപി 130 സീറ്റ് നേടും. തൂക്കുമന്ത്രിസഭയുടെ കാര്യം വരുന്നതേയില്ല.
? 40% കമ്മിഷൻ അഴിമതിയും വിലക്കയറ്റവും കോൺഗ്രസ് ആയുധമാക്കുന്നു. ജനങ്ങളുടെ നിത്യജീവിതത്തെ സഹായിക്കുന്ന 4 ഗാരന്റികൾ നൽകുകയും ചെയ്തിരിക്കുന്നു. ഇതിനു ഫലമുണ്ടാവില്ല എന്നാണോ?
∙ അഴിമതിയുടെ കാര്യം കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നതാണ്. വികസനകാര്യത്തിൽ മോദിയുടെ ഭരണനേട്ടങ്ങളോളം വരില്ല ഒരു വാഗ്ദാനങ്ങളും.
? ജഗദീഷ് ഷെട്ടറും ലക്ഷ്മൺ സാവദിയും കൂറുമാറിയതു ബാധിക്കില്ലെന്നു താങ്കൾ പറയുന്നു. വലിയ ജനസ്വാധീനമുള്ള ആ നേതാക്കൾ പോയതു ബിജെപിക്കു തിരിച്ചടിയാവില്ലേ?
∙ ഷെട്ടർ ജയിക്കുക പോലുമില്ല. അതു ഞാൻ നോക്കിക്കോളാം. വേണമെങ്കിൽ ചോരയിൽ എഴുതിത്തരാം. ലക്ഷ്മൺ സാവദിയുടെ കാര്യം അത്താനിയിലെ വോട്ടർമാർ ശരിയാക്കിക്കോളും. രണ്ടുപേരും പാർട്ടിയെ ചതിച്ചവരാണ്.
? ലിംഗായത്തിലെ പ്രമുഖ നേതാക്കളായ അവർ കോൺഗ്രസിനു വേണ്ടി മത്സരത്തിനുണ്ട്. അങ്ങ് മത്സരിക്കുന്നുമില്ല. സമുദായത്തിനു ബിജെപി നിലപാടിൽ നിരാശ തോന്നില്ലേ?
∙ ലിംഗായത്ത് വിഭാഗം മാത്രമല്ല, എല്ലാവരും എന്റെ കൂടെ നിൽക്കുന്നുണ്ട്. അതിനു ഞാൻ മത്സരിക്കണമെന്നില്ല. എല്ലാ മണ്ഡലത്തിലും ഞാൻ പോയി. കണ്ടതു വൻ ജനക്കൂട്ടമാണ്. 2 നേതാക്കളേ പോയുള്ളു. ജനം പോയിട്ടില്ല. രണ്ടുപേരുടെ കുറവുണ്ടെന്നു വേണമെങ്കിൽ പറയാം.
? ബിജെപിയുടെ മുൻ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒട്ടും ജനസ്വാധീനം ഇല്ലെന്നാണോ?
∙ ബിജെപിയുടെ ഒപ്പം നിൽക്കുമ്പോഴായിരുന്നു അവർക്ക് ശക്തിയും സ്വാധീനവും. അതുപോയതോടെ അവർ സാധാരണക്കാരായി.
നെറ്റിയിലെ ചുവന്ന സിന്ദൂരക്കുറിയുടെ ചുവപ്പ് യെഡിയൂരപ്പയുടെ കണ്ണിലുമുണ്ട്. അത് ഷെട്ടറിനും സാവദിക്കുമെതിരെയുള്ള തീക്കനലാണ്. ഭരണം നേടുന്നതിനൊപ്പം ഇരുവർക്കും ശക്തമായ മറുപടി നൽകാനും പാർട്ടി ലക്ഷ്യമിടുന്നെന്ന് യെദിയൂരപ്പയുടെ വാക്കുകളിൽനിന്നു വ്യക്തം. മുദ്ദേബിഹാലിലെ റാലിക്കു ശേഷം അദ്ദേഹം വീണ്ടും ഹെലികോപ്റ്ററിൽ കയറി. ചുവന്ന ചോപ്പർ ആകാശത്ത് വട്ടംതിരിഞ്ഞു പിന്നെ ദിശപിടിച്ചു; കൽബുറഗി. മല്ലികാർജുൻ ഖർഗെയുടെ മടയിലേക്ക്...
Content Highlights: Bharatiya Janata Party (BJP), BS Yediyurappa, Karnataka Assembly Election 2023, Karnataka, Jagadish Shettar