കൊൽക്കത്ത ∙ ശാന്തിനികേതനിലെ കയ്യേറിയ ഭൂമി മേയ് 6നു മുൻപ് ഒഴിയണമെന്ന വിശ്വഭാരതി സർവകലാശാലയുടെ നോട്ടിസിനെതിരെ നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ കോടതിയെ സമീപിച്ചു. സർവകലാശാലയുടെ 14 സെന്റ് ഭൂമി

കൊൽക്കത്ത ∙ ശാന്തിനികേതനിലെ കയ്യേറിയ ഭൂമി മേയ് 6നു മുൻപ് ഒഴിയണമെന്ന വിശ്വഭാരതി സർവകലാശാലയുടെ നോട്ടിസിനെതിരെ നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ കോടതിയെ സമീപിച്ചു. സർവകലാശാലയുടെ 14 സെന്റ് ഭൂമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ശാന്തിനികേതനിലെ കയ്യേറിയ ഭൂമി മേയ് 6നു മുൻപ് ഒഴിയണമെന്ന വിശ്വഭാരതി സർവകലാശാലയുടെ നോട്ടിസിനെതിരെ നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ കോടതിയെ സമീപിച്ചു. സർവകലാശാലയുടെ 14 സെന്റ് ഭൂമി കയ്യേറിയിട്ടുണ്ടെന്നും ഇത് വിട്ടുനൽകണമെന്നും ആണ് കേന്ദ്ര സർക്കാർ നിയന്ത്രത്തിലുള്ള വിശ്വഭാരതി ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപി വിമർശകനായ അമർത്യ സെന്നിനെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ നടപടിയെന്ന് ആരോപണമുണ്ട്. 

നടപടി നിയമവിരുദ്ധമാണെന്ന് ബിർഭും കോടതിയിൽ അമർത്യ സെന്നിനു വേണ്ടി അഭിഭാഷകൻ ഗോരചന്ദ് ചക്രവർത്തി നൽകിയ ഹർജി വ്യക്തമാക്കുന്നു. ഇപ്പോൾ അമേരിക്കയിലുള്ള അമർത്യ ജൂണിൽ ഇന്ത്യയിലെത്തും. അതേസമയം, ശാന്തിനികേതനിലെ സെന്നിന്റെ വീടായ പ്രതീചി തകർക്കാൻ വന്നാൽ ബുൾഡോസറിനു മുന്നിൽ ആദ്യം നിൽക്കുക താൻ ആയിരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 

ADVERTISEMENT

ശാന്തിനികേതനിൽ അമർത്യ സെന്നിന് 5 ഏക്കറോളം ഭൂമിയുണ്ട്. അവിടെ അധ്യാപകനായിരുന്ന പിതാവ് അശുതോഷ് സെന്നിന് 1943ൽ സർവകലാശാല പാട്ടത്തിന് നൽകിയതാണ് ഇത്. 99 വർഷത്തെ പാട്ടം അമർത്യയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിൽ 14 സെന്റ് കയ്യേറിയതാണെന്നാണ് സർവകലാശാലയുടെ വാദം.

ADVERTISEMENT

English Summary: Land case; Amartya Sen approach court