ന്യൂഡൽഹി ∙ കലാപം ആളിക്കത്തിയ മണിപ്പുരിൽ മരണം 54 ആയി. സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കരസേന, സിആർപിഎഫ്, അതിർത്തി രക്ഷാസേന (ബിഎസ്എഫ്), അസം റൈഫിൾസ് എന്നിവയിലെ ഏഴായിരത്തോളം ജവാന്മാരാണു സംസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെയ്തെയ്, ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഭയന്ന് അയൽ സംസ്ഥാനമായ അസമിലേക്ക് ആയിരത്തിലധികം പേർ പലായനം ചെയ്തു. ഇതിൽ ഭൂരിഭാഗവും ഗോത്ര വിഭാഗക്കാരാണ്. അവസരം മുതലെടുത്ത് മ്യാൻമറിൽനിന്നുള്ള വിഘടനവാദികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് രാജ്യാന്തര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തുടനീളം ഇതുവരെ 13,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി കരസേന അറിയിച്ചു. മണിപ്പുരിൽ ഇന്നു നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷ മാറ്റിവച്ചു. 

ADVERTISEMENT

കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചാന്ദ്പുർ ജില്ല ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സംഘർഷത്തിൽ മുങ്ങി. ഇന്നലെയുണ്ടായ വെടിവയ്പിൽ ഗോത്രവിഭാഗക്കാരായ 4 പേർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണു വെടിവച്ചതെന്നു ഗോത്ര വിഭാഗക്കാർ ആരോപിച്ചു. ഗോത്രങ്ങൾക്കു സ്വാധീനമുള്ള ഇവിടെ കുടുങ്ങിയ മെയ്തെയ് വിഭാഗക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നത് തടയാൻ ശ്രമിച്ചവർക്കു നേരെയാണു സേന വെടിവച്ചതെന്നാണു വിവരം. ജില്ലയിൽ മറ്റൊരിടത്തുണ്ടായ സംഘർഷത്തിൽ സിആർപിഎഫ് കമാൻ‍ഡോ അക്രമികളുടെ വെടിയേറ്റു മരിച്ചു.

മെയ്തെയ് വിഭാഗക്കാർ ഏറെയുള്ള ഇംഫാൽ ജില്ലയിൽ ഗോത്ര വിഭാഗക്കാർക്കു നേരെ ആക്രമണമുണ്ടായി. ഇംഫാൽ ഉൾപ്പെടെ താഴ്‌വരയിലുള്ള ജില്ലകൾ മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഗോത്രവിഭാഗമായ കുകികളുടെ വീടുകളും ദേവാലയങ്ങളും മെയ്തെയ് വിഭാഗക്കാർ അഗ്നിക്കിരയാക്കിയെന്നാണു റിപ്പോർട്ട്.

ADVERTISEMENT

ക്രൈസ്തവർക്കു നേരെ നടക്കുന്ന അതിക്രമം ആശങ്കാജനകമാണെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ ദേവാലയങ്ങളിൽ പ്രാർഥന നടത്താനും ബിഷപ്പുമാർക്ക് അദ്ദേഹം നിർദേശം നൽകി.

മലയാളി വിദ്യാർഥികളെ നാളെ ബെംഗളൂരുവിലെത്തിക്കും

ADVERTISEMENT

മണിപ്പുർ സർവകലാശാലയിൽ പഠിക്കുന്ന 9 മലയാളി വിദ്യാർഥികളെ നാളെ ബെംഗളൂരുവിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു. മലപ്പുറം (3), കണ്ണൂർ (2), കോഴിക്കോട് (2), പാലക്കാട് (1), വയനാട് (1) ജില്ലക്കാരാണിവർ. ഇതിനിടെ, മണിപ്പുർ നിവാസികൾ തമ്മിൽ ഡൽഹി സർവകലാശാലയിലും സംഘർഷമുണ്ടായി. മെയ്തെയ് വിഭാഗത്തിലുള്ള ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചെന്നു ഗോത്ര വിദ്യാർഥികൾ പൊലീസിൽ പരാതി നൽകി.

English Summary: Many killed in Manipur riots