ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ സംഗീതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ദേശീയതലത്തിൽ യുവ പ്രതിഭ – സിങ്ങിങ് ടാലന്റ് ഹണ്ടിലേക്ക് അപേക്ഷ ക്ഷണിച്ചു.

1.5 ലക്ഷം, ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. നാടൻപാട്ട്, ദേശഭക്തിഗാനം, പുതിയകാല പാട്ടുകൾ എന്നിവ പരിഗണിക്കും. പാട്ട് വിഡിയോ (2 മിനിറ്റിൽ താഴെ) അപ്‌ലോഡ് ചെയ്തു ലിങ്ക് പങ്കുവയ്ക്കണം. പാട്ടിന്റെ വരികൾ പിഡിഎഫ് ആയി അയയ്ക്കുകയും വേണം. അവസാനതീയതി: ജൂൺ 25. അന്തിമറൗണ്ടിൽ 15 പേർക്കു ഡൽഹിയിൽ മത്സരമുണ്ടാകും. റജിസ്ട്രേഷന്: bit.ly/singmygov 

English Summary: Government of India Yuva Pratibha singing talent hunt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com