ബെംഗളൂരു ∙ കർണാടകയിൽ ബിജെപിയുടെ ഇരട്ടിയിലേറെ സീറ്റുകൾ നേടിയ കോൺഗ്രസ് അധികാരമേൽക്കുന്ന ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ആഘോഷം കൂടിയായി. 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷത്തെ 10 പാർട്ടികളുടെ

ബെംഗളൂരു ∙ കർണാടകയിൽ ബിജെപിയുടെ ഇരട്ടിയിലേറെ സീറ്റുകൾ നേടിയ കോൺഗ്രസ് അധികാരമേൽക്കുന്ന ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ആഘോഷം കൂടിയായി. 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷത്തെ 10 പാർട്ടികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടകയിൽ ബിജെപിയുടെ ഇരട്ടിയിലേറെ സീറ്റുകൾ നേടിയ കോൺഗ്രസ് അധികാരമേൽക്കുന്ന ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ആഘോഷം കൂടിയായി. 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷത്തെ 10 പാർട്ടികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടകയിൽ ബിജെപിയുടെ ഇരട്ടിയിലേറെ സീറ്റുകൾ നേടിയ കോൺഗ്രസ് അധികാരമേൽക്കുന്ന ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ആഘോഷം കൂടിയായി. 

6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷത്തെ 10 പാർട്ടികളുടെ നേതാക്കളും സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. അനാരോഗ്യം മറന്ന് എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെ ഒട്ടുമിക്ക നേതാക്കളും കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ച് സന്നിഹിതരായി. 

ADVERTISEMENT

മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ (ബിഹാർ), എം.കെ സ്റ്റാലിൻ (തമിഴ്നാട്), ഹേമന്ത് സോറൻ (ജാർഖണ്ഡ്), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്), അശോക് ഗെലോട്ട് (രാജസ്ഥാൻ), സുഖ്‍വിന്ദർ സിങ് സുഖു (ഹിമാചൽപ്രദേശ്), ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് (ആർജെഡി), നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, സിപിഎം ജനറൽ സെക്രട്ടറി സീതാറാം ‌യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ, എംപിമാരായ മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് അബ്ദു സമദ് സമദാനി, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, വിടുതലൈ ചിരുതൈകൾ കക്ഷി നേതാവ് തോൾ തിരുമാവളവൻ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനുമൊപ്പം കൈകോർത്തു. 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിനിധിയായി ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് ഉപനേതാവ് കാക്കോലി ഘോഷ് ദസ്തിദാർ പങ്കെടുത്തു. സോണിയ ഗാന്ധിക്ക് ആരോഗ്യകാരണങ്ങളാൽ എത്താനായില്ല. 

എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ്, റോജി.എം.ജോൺ തുടങ്ങിയവരും വേദിയിൽ അണിനിരന്നു. 

2018 ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസും ദളും കൈകോർത്ത് കുമാരസ്വാമി സർക്കാർ‍ അധികാരമേറ്റപ്പോഴും ബെംഗളൂരു ദേശീയ പ്രതിപക്ഷ ഐക്യത്തിനു വേദിയായിരുന്നു.

ADVERTISEMENT

 

പുലരുവോളം ചർച്ച; തീർപ്പായത് 8 പേരുകൾ മാത്രം

ന്യൂഡൽഹി ∙ ഇന്നലെ പുലർച്ചെ വരെ തുടർന്ന ചർച്ചകളിൽ മന്ത്രിപ്പട്ടിക തീരുമാനമാകാത്തതിനെ തുടർന്നാണ് കർണാടകയിൽ സത്യപ്രതിജ്ഞ 10 പേരിലേക്ക് ചുരുങ്ങിയത്.  മലയാളിയായ എൻ.എ.ഹാരിസിനു വേണ്ടി ഡി.കെ.ശിവകുമാർ ശക്തമായി വാദിച്ചെങ്കിലും സിദ്ധരാമയ്യ എതിർത്തു. ഹൈക്കമാൻഡിനു താൽപര്യമുള്ള ബി.െക.ഹരിപ്രസാദിന്റെ കാര്യത്തിലും സിദ്ധരാമയ്യ വഴങ്ങിയില്ല. 

സ്പീക്കർ പദവിയിലേക്ക് ഏതാനും പേരുകൾ ഉയർന്നെങ്കിലും തീർപ്പുണ്ടായില്ല. പലരും സ്വന്തം നിലയിൽ താൽപര്യക്കുറവ് അറിയിച്ചതിനെ തുടർന്നാണിത്. 

ADVERTISEMENT

ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വസതിയിൽ നിന്ന് പുലർച്ചെ മൂന്നിനാണ് സിദ്ധരാമയ്യ മടങ്ങിയത്; ശിവകുമാർ രാവിലെ 6 മണിക്കും.

 

ക്ഷേമത്തുടക്കം 

ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ, എല്ലാ വീടുകൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ വീതം സൗജന്യ അരി, തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും, കർണാടക ‌‌ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര എന്നിവയാണ് കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയ പദ്ധതികൾ. പ്രതിവർഷം 50,000 കോടി രൂപ വേണ്ടിവരും. 

 

English Summary: Karnataka swearing ceremony; Opposition unity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT