സുരക്ഷ: പാഠമായി പാർലമെന്റ് ആക്രമണം
പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ 2001ലെ ഭീകരാക്രമണത്തിനു മുൻപും ശേഷവുമെന്നു രണ്ടായി തിരിക്കാം. 2001 ഡിസംബർ 13ന് ഉച്ചയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം. പാർലമെന്റ് വളപ്പിൽ കാറിലെത്തി

പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ 2001ലെ ഭീകരാക്രമണത്തിനു മുൻപും ശേഷവുമെന്നു രണ്ടായി തിരിക്കാം. 2001 ഡിസംബർ 13ന് ഉച്ചയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം. പാർലമെന്റ് വളപ്പിൽ കാറിലെത്തി ആക്രമണം നടത്തിയതു ജയ്‌ഷെ മുഹമ്മദ്, ലഷ്കറെ തയിബ ഭീകരരാണ്. മന്ദിരത്തിനുള്ളിലേക്കു കടക്കുംമുൻപ് 5 ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. പ്രത്യാക്രമണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ രക്തസാക്ഷികളായി. പതിനഞ്ചിലേറെപ്പേർക്കു പരുക്കേറ്റു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുകയായിരുന്നു അപ്പോൾ. അന്നത്തെ ഉപരാഷ്ട്രപതി കൃഷൻ കാന്തും ആഭ്യന്തരമന്ത്രി എൽ.കെ.അഡ്വാനിയും അടക്കമുള്ളവർ പാർലമെന്റിലുണ്ടായിരുന്നു. അതിനുശേഷം പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കി. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചു. സന്ദർശകരുടെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിച്ചേ ഇപ്പോൾ കടത്തിവിടൂ. മുൻപു പാർലമെന്റ് വളപ്പിൽ ബസ് സ്റ്റോപ്പ് വരെയുണ്ടായിരുന്നുവെന്നോർക്കണം.
ഇപ്പോൾ പാർലമെന്റ് സുരക്ഷയ്ക്കു മൂന്നു സേനകളുണ്ട്.
1) പാർലമെന്റ് സെക്യൂരിറ്റി സർവീസ്: പാർലമെന്റിലേക്കു നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്നവർ. ചിലർ ഡപ്യൂട്ടേഷനിലുമെത്തുന്നു.
2) പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ്: പാർലമെന്റ് ആക്രമണത്തിനു പിന്നാലെയുണ്ടായ നിർദേശമാണെങ്കിലും നടപ്പാക്കിയത് 2014 ജൂലൈയിൽ. 1500 സിആർപിഎഫ് കമാൻഡോകളാണ് ഇതിലുള്ളത്.
3) ഡൽഹി പൊലീസ്: ട്രാഫിക് ഉൾപ്പെടെ നിയന്ത്രിക്കുന്നു.
ലോക്സഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറിക്കാണ് (സെക്യൂരിറ്റി) പാർലമെന്റ് സമുച്ചയത്തിന്റെ സുരക്ഷാച്ചുമതല. രാജ്യസഭാ സെക്ടറിലെ പാർലമെന്റ് സെക്യൂരിറ്റി സർവീസിന്റെ ചുമതല രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഡയറക്ടർക്കു (സെക്യൂരിറ്റി) പ്രത്യേകം നൽകിയിട്ടുമുണ്ട്.
English Summary: Security service of New Parliament House