പുതിയ മന്ദിരത്തിലേക്കു പാർലമെന്റ് ചേക്കേറുമ്പോൾ, പിന്നിലായുള്ള പഴയ മന്ദിരത്തിൽ എംപിമാർ ഏറെ സ്നേഹിക്കുന്നൊരിടമുണ്ട് – സെൻട്രൽ ഹാൾ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അവർ ഒന്നിച്ചിരുന്നു സൗഹൃദം പങ്കിട്ട ഇടം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർ, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ എന്നിവർക്കും പ്രവേശനം അനുവദിച്ചിരുന്ന സെൻട്രൽ ഹാൾ, പലവഴി ഒഴുകിയെത്തിയ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സംഗമവേദി കൂടിയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൻട്രൽ ഹാളിലെ കൗതുകങ്ങളിലൂടെ:

ADVERTISEMENT

പിഎം @ സെൻട്രൽ ഹാൾ: 1957 മുതൽ അര നൂറ്റാണ്ടോളം കാലം പാർലമെന്റിലെ പരിചിത മുഖങ്ങളിലൊന്നായിരുന്നു എ.ബി. വാജ്പേയ്. ആദ്യം ജനസംഘത്തിലും ഇടക്കാലത്തു ജനതയിലും പിന്നീട് ബിജെപിയിലുമായിരിക്കുമ്പോഴെല്ലാം കക്ഷിഭേദമെന്യേ എല്ലാവരുമായും സൗഹൃദം പങ്കുവച്ച നേതാവ്. പ്രധാനമന്ത്രിയായശേഷവും സെൻട്രൽ ഹാളിലെത്തി എല്ലാവരുമായും കുശലം പങ്കിടുന്ന വാജ്പേയ് ഇന്നത്തെ മുതിർന്ന അംഗങ്ങളുടെ ഓർമയിലുണ്ട്. 

യച്ചൂരി കോർണർ: ഹാളിനോടു ചേർന്നുള്ള ചെറിയ മുറിക്ക് എംപിമാർക്കിടയിലെ വിളിപ്പേരാണിത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പുകവലിച്ചിരുന്ന സ്ഥലം. എംപിയായിരിക്കെ, സമ്മേളന ഇടവേളകളിൽ യച്ചൂരി ഇവിടേക്കെത്തും. ചുണ്ടിലെരിയുന്ന സിഗരറ്റുമായി പല നേതാക്കളും ഒപ്പം ചേരും. ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കുകൂടി തീ കൊളുത്തുകയായി.

ADVERTISEMENT

പവാർ പൊസിഷൻ: സെൻട്രൽ ഹാളിൽ ദേശീയ നേതാക്കൾ പതിവായി ഇരിക്കുന്ന സ്ഥലങ്ങളുണ്ട്. അവരുടെ പേരിലാണ് ആ സീറ്റുകൾ അറിയപ്പെടുന്നത്. അതിലൊന്നാണ് പവാർ പൊസിഷൻ; ഹാളിന്റെ മുൻനിരയിലായി വലതുവശത്ത് എൻസിപി അധ്യക്ഷൻ ശരദ് പവാർ പതിവായി ഇരിക്കുന്ന സ്ഥലം.

മൂപ്പനാരും ബ്രെഡ് ടോസ്റ്റും: ലോക്സഭയിൽനിന്നു സെൻട്രൽ ഹാളിലേക്കുള്ള കവാടം കടന്നെത്തുമ്പോൾ ഇടതുവശത്തുള്ള ആദ്യ വരികളിലൊന്നിലായിരുന്നു കോൺഗ്രസ് നേതാവ് ജി.കെ.മൂപ്പനാരുടെ പതിവു സീറ്റ്. ഇരിപ്പുറപ്പിച്ച് രാഷ്ട്രീയ ചർച്ചകളിലേക്കു കടക്കുംമുൻപ് അദ്ദേഹത്തിനൊരു പതിവുണ്ടായിരുന്നു – തൊട്ടടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽനിന്നു ചൂടുകാപ്പിയും ബ്രെഡ് ടോസ്റ്റും ഓർഡർ ചെയ്യുക. ചർച്ചകളിൽ ഒപ്പം ചേരുന്നവർക്കും മൂപ്പനാരുടെ വക ബ്രെഡ് ടോസ്റ്റ്.

ADVERTISEMENT

ലീഡറുടെ വാർ റൂം: ലോക്സഭയിലെയും രാജ്യസഭയിലെയും ഭരണപക്ഷ, പ്രതിപക്ഷ പോരാട്ടങ്ങളുടെ അണിയറ നീക്കങ്ങൾ പതിവായി നടന്നിരുന്നത് സെൻട്രൽ ഹാളിലാണ്. 1991ലെ പി.വി.നരസിംഹറാവു സർക്കാരിന് ആദ്യകാലത്തു സ്വന്തം നിലയ്ക്കു ഭൂരിപക്ഷമില്ലായിരുന്നു. അങ്ങനെയിരിക്കെ അവിശ്വാസ പ്രമേയം. കെ.കരുണാകരൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ സെൻട്രൽ ഹാൾ കേന്ദ്രീകരിച്ചായിരുന്നു കോൺഗ്രസിന്റെ കരുനീക്കങ്ങൾ. അതു ഫലം കണ്ടു; അവിശ്വാസത്തെ റാവു സർക്കാർ അതിജീവിച്ചു.

പിണക്കം മാറ്റാൻ ജൂസ്: സഭയിൽ നടുത്തളത്തിലിറങ്ങി പരസ്പരം മുദ്രാവാക്യം വിളിച്ചും ആക്രോശിച്ചും പോരടിക്കുന്ന രാഷ്ട്രീയ എതിരാളികൾ സെൻട്രൽ ഹാളിലെത്തിയാൽ പിണക്കം മറക്കും. സഭയിൽ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്നവർ സെൻട്രൽ ഹാളിൽ ഒന്നിച്ചിരിക്കും. ലസ്സിയും മുസംബി ജൂസുമൊക്കെയായി സഭയിലെ പോരാട്ടത്തിന്റെ ചൂടു തണുപ്പിക്കും.

സ്വാതന്ത്ര്യം പിറന്നതിവിടെ

പാർലമെന്റിലെ സെൻട്രൽ ഹാൾ പല ചരിത്രസന്ദർഭങ്ങൾക്കും സാക്ഷിയായി. 1946 ഡിസംബർ 9നു രാവിലെ 11ന് ഇവിടെയാണ് ഭരണഘടനാ നിർമാണസഭയുടെ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) ആദ്യ സമ്മേളനം ചേർന്നത്. ജവാഹർലാൽ നെഹ്റു സ്വാതന്ത്ര്യത്തലേന്ന് ഭരണഘടനാ നിർമാണസഭയെ അഭിസംബോധന ചെയ്തതും ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടിഷ് സർക്കാർ ഒൗദ്യോഗികമായി പ്രഖ്യാപിച്ചതും സെൻട്രൽ ഹാളിലാണ്.

English Summary : Write up about central hall in parliament building

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT