റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ്; പ്രധാനമന്ത്രിയോട് 7 ചോദ്യങ്ങൾ
ന്യൂഡൽഹി∙ ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റെയിൽവേക്കുമേൽ കേന്ദ്ര സർക്കാർ ഏൽപിച്ച ആഘാതത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രിയോട് 7 ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു.

ന്യൂഡൽഹി∙ ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റെയിൽവേക്കുമേൽ കേന്ദ്ര സർക്കാർ ഏൽപിച്ച ആഘാതത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
പ്രധാനമന്ത്രിയോട് 7 ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു. റെയിൽവേയിൽ 9 വർഷമായി ഒഴിഞ്ഞുകിടക്കുന്ന 3 ലക്ഷം തസ്തികകൾ നികത്താത്തത് എന്തുകൊണ്ട്, ലോക്കോ പൈലറ്റുമാരുടെ അമിത ജോലിഭാരം പരിഹരിക്കാത്തത് എന്തുകൊണ്ട്, സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്താൻ നടപടിയാവശ്യപ്പെട്ട് റെയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ അയച്ച കത്ത് അവഗണിച്ചത് എന്തിന്, 2017 മുതൽ 2021 വരെ ഈസ്റ്റ് കോസ്റ്റ് പാതയിൽ സുരക്ഷാ പരിശോധന നടത്താത്തത് എന്തുകൊണ്ട്, കൂട്ടയിടി പ്രതിരോധിക്കാനുള്ള കവച് നടപ്പാക്കാത്തത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളാണു കോൺഗ്രസ് ഉന്നയിച്ചത്.
Content Highlights: Odisha Balasore Train Accident, Coromandel Express