രക്താണുവിനെ പഠിപ്പിച്ചെടുക്കാം; അർബുദ കോശത്തെ വിഴുങ്ങും, വീണ്ടും വന്നാൽ തുരത്തും
ന്യൂഡൽഹി ∙ രോഗപ്രതിരോധത്തിനു സഹായിക്കുന്ന രക്തകോശങ്ങളായ ശ്വേതരക്താണുക്കളെക്കൊണ്ട് അർബുദത്തിന്റെ വേരറക്കാനുള്ള വഴി തെളിച്ച് യുഎസ് ഗവഷകരുടെ പുതിയ കണ്ടെത്തൽ. രോഗകാരണമായ ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കുന്ന ശ്വേതരക്താണു ഇനമായ മാക്രോഫേജിൽ മാറ്റങ്ങൾ വരുത്തിയുള്ള അർബുദ ചികിത്സയാണ്

ന്യൂഡൽഹി ∙ രോഗപ്രതിരോധത്തിനു സഹായിക്കുന്ന രക്തകോശങ്ങളായ ശ്വേതരക്താണുക്കളെക്കൊണ്ട് അർബുദത്തിന്റെ വേരറക്കാനുള്ള വഴി തെളിച്ച് യുഎസ് ഗവഷകരുടെ പുതിയ കണ്ടെത്തൽ. രോഗകാരണമായ ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കുന്ന ശ്വേതരക്താണു ഇനമായ മാക്രോഫേജിൽ മാറ്റങ്ങൾ വരുത്തിയുള്ള അർബുദ ചികിത്സയാണ് പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നിർദേശിക്കുന്നത്. അർബുദ ചികിത്സയിൽ നിർണായക ചുവടുവയ്പാകാൻ സാധ്യതയുള്ള പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ് ജേണലിൽ വായിക്കാം.
അർബുദ കോശങ്ങളെ ശരീരകോശങ്ങളായിത്തന്നെ കാണുന്ന മാക്രൊഫേജിന്റെ സ്വഭാവം മാറ്റിയെടുത്ത് അത്തരം കോശങ്ങളെ ശത്രുവായി തിരിച്ചറിഞ്ഞു നശിപ്പിക്കാൻ പഠിപ്പിക്കുന്നതാണ് ആദ്യപടി. ഇത്തരം മാക്രൊഫേജുകൾ അർബുദബാധയുള്ള കോശങ്ങളെ നശിപ്പിക്കുക മാത്രമല്ല, ഭാവിയിൽ ഇത്തരം കോശങ്ങൾ ഉണ്ടായാൽ സ്വയം കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്യും. കാൻസർ കോശങ്ങൾ അപകടകാരിയാണെന്ന അറിവ് മാക്രൊഫേജിന്റെ സ്വഭാവമാറ്റത്തോടെ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിനു കൈവരുന്നു എന്നതാണു സവിശേഷത.
സ്തനാർബുദവും തലച്ചോറിലെയും ത്വക്കിലെയും അർബുദവും ഉൾപ്പെടെ ശസ്ത്രക്രിയ കൊണ്ടുപോലും പൂർണമായി ഭേദമാകാത്ത രോഗാവസ്ഥകളിൽ ഇത്തരം ചികിത്സ പ്രയോജനപ്പെടുമെന്നു പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നയിച്ച ഡെന്നിസ് ഡിഷർ ചൂണ്ടിക്കാട്ടി.
English Summary: Engineered white blood cells for cancer treatment