ബിപോർജോയ്: കച്ച്– സൗരാഷ്ട്ര മേഖലയിൽ പരക്കെ നാശം
അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിൽ നാശനഷ്ടങ്ങൾ വിതച്ചു. 5120 വൈദ്യുത പോസ്റ്റുകൾ കാറ്റിൽ മറിഞ്ഞുവീണതോടെ 4600 ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി. സംസ്ഥാനത്ത് ചുഴലിക്കാറ്റു മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, 23 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലേക്കാണ് കാറ്റിന്റെ ഗതി.

മണിക്കൂറിൽ 140 കിലോമീറ്റർ ശരാശരി വേഗത്തിലാണ് വ്യാഴാഴ്ച ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. എന്നാൽ പിന്നീട് തീവ്രത കുറഞ്ഞു. രാജ്കോട്ട് ഒഴിച്ച് മറ്റു ജില്ലകളിൽ മഴ കുറവാണ്. കച്ചിൽ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വേഗത്തിലാണു കാറ്റ്. ബാക്കിയിടങ്ങളിൽ മണിക്കൂറിൽ ശരാശരി 40 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലും.
ഗുജറാത്തിൽ ബിപോർജോയ് വീശിയടിച്ച മേഖലകളിൽ 600 ഓളം മരങ്ങൾ കടപുഴകി. 20 വീടുകൾ പൂർണമായി തകർന്നു. 476 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. 3 പ്രധാന സംസ്ഥാനപാതകളിൽ ഗതാഗതം മുടങ്ങി. 99 ട്രെയിനുകൾ റദ്ദാക്കി.
English Summary: Cyclone Biparjoy causes damages in Gujarat