ന്യൂഡൽഹി ∙ കാലവർഷം ശക്തിപ്പെട്ടതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയഭീഷണി. ഇതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം രാജസ്ഥാനിലും കനത്ത മഴ തുടരുന്നു. അസം, സിക്കിം, മേഘാലയ

ന്യൂഡൽഹി ∙ കാലവർഷം ശക്തിപ്പെട്ടതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയഭീഷണി. ഇതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം രാജസ്ഥാനിലും കനത്ത മഴ തുടരുന്നു. അസം, സിക്കിം, മേഘാലയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കാലവർഷം ശക്തിപ്പെട്ടതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയഭീഷണി. ഇതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം രാജസ്ഥാനിലും കനത്ത മഴ തുടരുന്നു.

അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലാണു കാലവർഷം കനത്തത്. അസമിൽ 146 ഗ്രാമങ്ങളിൽ വെള്ളംകയറി. 37,500 പേരെ മാറ്റിപ്പാർപ്പിച്ചു. ഒരാൾ മരിച്ചു. ലഖിംപുർ ജില്ലയിലാണു പ്രളയഭീഷണി ഏറെ. ബ്രഹ്മപുത്ര നിറഞ്ഞൊഴുകുന്നു. പല അണക്കെട്ടുകളിലെയും ജലനിരപ്പ് അപകടപരിധിയിലെത്തി.

ADVERTISEMENT

സിക്കിമിൽ മണ്ണിടിച്ചിലിൽ വഴിയിൽ കുടുങ്ങിയ 2464 സഞ്ചാരികളെ രക്ഷിച്ചു. 3 ദിവസമായി കനത്ത മഴയാണ്. മേഘാലയയിൽ 79 ഗ്രാമങ്ങൾ വെള്ളത്തിലായി. ലഡാക്കിലെ ദോഡ ജില്ലയിൽ 2 തവണ ഭൂചലനമുണ്ടായി. ആളപായമില്ല.

ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലെ 3 ജില്ലകളിൽ കനത്ത മഴ പെയ്യിച്ചു. ജലോർ, സിരോഹി, ബാർമർ ജില്ലകളിൽ പ്രളയഭീഷണി ശക്തമാണ്. ഇന്നും മഴ തുടരുമെന്നാണു മുന്നറിയിപ്പ്. തീവ്രത കുറഞ്ഞ ചുഴലിക്കാറ്റ് കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയെങ്കിലും ന്യൂനമർദം തുടർന്നേക്കാമെന്നാണു കാലാവസ്ഥാവകുപ്പ് അറിയിച്ചത്.

ADVERTISEMENT

നേപ്പാളിൽ 2 മരണം; 26 പേരെ കാണാനില്ല

ADVERTISEMENT

കഠ്മണ്ഡു ∙ നേപ്പാളിന്റെ കിഴക്കൻ മേഖലയിലും കാലവർഷം നാശം വിതച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 9 വയസ്സുകാരി ഉൾപ്പെടെ 2 പേർ മരിച്ചു. 26 പേരെ കാണാനില്ലെന്ന് അധികൃതർ അറിയിച്ചു.

English Summary: Heavy rain in Assam, Sikkim, Meghalaya