കാമറൂണിൽ 12 മരണം: വ്യാജ ചുമ മരുന്നെന്ന് സംശയം
ന്യൂഡൽഹി ∙ കാമറൂണിൽ 12 കുട്ടികളുടെ മരണത്തിനു കാരണമായ വ്യാജ ചുമ മരുന്ന് ഇന്ത്യയിൽനിന്നുള്ളതെന്നു സംശയം. കാമറൂൺ സർക്കാർ നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. മധ്യപ്രദേശ് ആസ്ഥാനമായ റെയ്മൻ ലാബ്സിന്റെ ലൈസൻസ് നമ്പർ പതിച്ച മരുന്നുകൾ കുട്ടികൾ ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ, കമ്പനി ഇതു നിഷേധിച്ചു. റെയ്മൻ ലാബ്സിന്റെ നമ്പർ ഉപയോഗിച്ചു വ്യാജമരുന്ന് കയറ്റുമതി ചെയ്തിരിക്കാമെന്നാണു സംശയം.

കാമറൂണിലേക്കു മരുന്ന് ഔദ്യോഗികമായി ഇറക്കുമതി ചെയ്തിട്ടില്ലെന്നും കള്ളക്കടത്തിലൂടെ എത്തിയതാകാമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. യുകെ കമ്പനിയുടെ പേരിലായിരുന്നു വിതരണം.
ലൈബീരിയയിലും മാർഷൽ ദ്വീപിലും മായം കലർന്ന ഇന്ത്യൻ ചുമ മരുന്നുകളുടെ വിതരണം കണ്ടെത്തിയിരുന്നു. ഇന്ത്യയിൽനിന്നുള്ള ചുമ മരുന്ന് കഴിച്ച് ഗാംബിയയിൽ 60 മരണവും ഉസ്ബെക്കിസ്ഥാനിൽ 20 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
18 കമ്പനികൾ അടച്ചുപൂട്ടി: ആരോഗ്യമന്ത്രി
മരുന്നിന്റെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തെ 125 കമ്പനികളുടെ ഉൽപാദനകേന്ദ്രത്തിൽ പരിശോധന നടത്തി; ഇതിൽ 71 എണ്ണത്തിനു നോട്ടിസ് അയച്ചു. 18 എണ്ണം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായും മാണ്ഡവ്യ അറിയിച്ചു. ഇന്ത്യയിലെ 7 എണ്ണം ഉൾപ്പെടെ ആകെ 20 മരുന്നുകൾക്കെതിരെ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണു മന്ത്രിയുടെ പ്രതികരണം. ഈ മരുന്നുകൾ പല രാജ്യങ്ങളിലായി ഇരുനൂറിലേറെ മരണത്തിന് ഇടയാക്കിയെന്നാണു ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ഇന്തൊനീഷ്യൻ കമ്പനികളുടെ മരുന്നുകൾക്കെതിരെയും പരാതിയുണ്ട്.
English Summary: Death of 12 children in Cameroon seems to be due to fake cough medicine