മണിപ്പുരിൽ സമാധാനത്തിന് സോണിയയുടെ ആഹ്വാനം
ന്യൂഡൽഹി ∙ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒന്നിക്കണമെന്നു കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു.‘വീടും നാടും ഉപേക്ഷിച്ചു പലായനം ചെയ്ത ജനങ്ങളുടെ സ്ഥിതി ഹൃദയഭേദകമാണെന്നും കലാപം രാജ്യമനഃസാക്ഷിയെ ആഴത്തിൽ മുറിവേൽപിച്ചതായും വിഡിയോ സന്ദേശത്തിൽ സോണിയ പറഞ്ഞു. ‘മണിപ്പുർ എന്ന സുന്ദരമായ ഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനു മുൻകയ്യെടുക്കാൻ അവിടുത്തെ ധീരരായ സഹോദരിമാരോട് ഞാൻ അഭ്യർഥിക്കുന്നു. ഒരമ്മയെന്ന നിലയിൽ നിങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ഒന്നിച്ചുനിന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കും. മണിപ്പുരിലെ ജനതയിൽ എനിക്കു പ്രതീക്ഷയും വിശ്വാസവുമുണ്ട്’–സോണിയ പറഞ്ഞു. അതിനിടെ, മണിപ്പുരിലെ കാങ്ചുപ് മേഖലയിൽ ജെൽയാങ്ങിലും സിങ്ദയിലും ചൊവ്വാഴ്ച രാത്രി രണ്ടു മണിക്കൂറോളം വെടിയൊച്ചകൾ ഉയർന്നെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായില്ലെന്നാണു വിവരം. രണ്ടിടത്തും അസം റൈഫിൾസ് സൈനികർ പരിശോധന നടത്തി.

ന്യൂഡൽഹി ∙ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒന്നിക്കണമെന്നു കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു.‘വീടും നാടും ഉപേക്ഷിച്ചു പലായനം ചെയ്ത ജനങ്ങളുടെ സ്ഥിതി ഹൃദയഭേദകമാണെന്നും കലാപം രാജ്യമനഃസാക്ഷിയെ ആഴത്തിൽ മുറിവേൽപിച്ചതായും വിഡിയോ സന്ദേശത്തിൽ സോണിയ പറഞ്ഞു. ‘മണിപ്പുർ എന്ന സുന്ദരമായ ഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനു മുൻകയ്യെടുക്കാൻ അവിടുത്തെ ധീരരായ സഹോദരിമാരോട് ഞാൻ അഭ്യർഥിക്കുന്നു. ഒരമ്മയെന്ന നിലയിൽ നിങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ഒന്നിച്ചുനിന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കും. മണിപ്പുരിലെ ജനതയിൽ എനിക്കു പ്രതീക്ഷയും വിശ്വാസവുമുണ്ട്’–സോണിയ പറഞ്ഞു.
അതിനിടെ, മണിപ്പുരിലെ കാങ്ചുപ് മേഖലയിൽ ജെൽയാങ്ങിലും സിങ്ദയിലും ചൊവ്വാഴ്ച രാത്രി രണ്ടു മണിക്കൂറോളം വെടിയൊച്ചകൾ ഉയർന്നെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായില്ലെന്നാണു വിവരം. രണ്ടിടത്തും അസം റൈഫിൾസ് സൈനികർ പരിശോധന നടത്തി.
English Summary : Congress leader Sonia Gandhi said everyone should unite to restore peace in Manipur