മണിപ്പുരിൽ വീണ്ടും സേനയ്ക്കുനേരെ വെടിവയ്പ്
ഇംഫാൽ ∙ മണിപ്പുരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനം ഒഴിഞ്ഞുപോയ യുറാങ്പഥ്, ഗ്വാൽതാബി ഗ്രാമങ്ങളിൽ കാവൽനിൽക്കുന്ന സുരക്ഷാസേനയ്ക്കുനേരെ വീണ്ടും കലാപകാരികളുടെ വെടിവയ്പ്. സേന സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. കഴിഞ്ഞദിവസം രണ്ടു സൈനികർക്കു വെടിവയ്പിൽ പരുക്കേറ്റിരുന്നു. അതിനിടെ, പലയിടത്തും കൂടുതൽ സേനയെ വിന്യസിക്കുന്നത് സ്ത്രീകൾ സംഘം ചേർന്നു തടഞ്ഞു. ഇംഫാലിലെയും ചുരാചന്ദ്പുരിലെയും പൊലീസിന്റെ ആയുധപ്പുരകളിൽനിന്നും കലാപകാരികൾ ആയുധം കടത്തിക്കൊണ്ടുപോയത് അന്വേഷിക്കുന്ന സിബിഐ സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മേയ് 3നു കലാപകാരികൾ കവർച്ച ചെയ്ത ആയുധശേഖരത്തിന്റെ നാലിലൊന്നുപോലും വീണ്ടെടുക്കാനായില്ല.

ഇംഫാൽ ∙ മണിപ്പുരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനം ഒഴിഞ്ഞുപോയ യുറാങ്പഥ്, ഗ്വാൽതാബി ഗ്രാമങ്ങളിൽ കാവൽനിൽക്കുന്ന സുരക്ഷാസേനയ്ക്കുനേരെ വീണ്ടും കലാപകാരികളുടെ വെടിവയ്പ്. സേന സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. കഴിഞ്ഞദിവസം രണ്ടു സൈനികർക്കു വെടിവയ്പിൽ പരുക്കേറ്റിരുന്നു.
അതിനിടെ, പലയിടത്തും കൂടുതൽ സേനയെ വിന്യസിക്കുന്നത് സ്ത്രീകൾ സംഘം ചേർന്നു തടഞ്ഞു. ഇംഫാലിലെയും ചുരാചന്ദ്പുരിലെയും പൊലീസിന്റെ ആയുധപ്പുരകളിൽനിന്നും കലാപകാരികൾ ആയുധം കടത്തിക്കൊണ്ടുപോയത് അന്വേഷിക്കുന്ന സിബിഐ സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മേയ് 3നു കലാപകാരികൾ കവർച്ച ചെയ്ത ആയുധശേഖരത്തിന്റെ നാലിലൊന്നുപോലും വീണ്ടെടുക്കാനായില്ല.
English Summary : Firing against army again in Manipur