ന്യൂഡൽഹി ∙ ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലെ ദേവ്ബന്ദിൽ ഇന്നലെ വൈകിട്ട് ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ അജ്ഞാത സംഘം വെടിവച്ചു. അരയ്ക്കു

ന്യൂഡൽഹി ∙ ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലെ ദേവ്ബന്ദിൽ ഇന്നലെ വൈകിട്ട് ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ അജ്ഞാത സംഘം വെടിവച്ചു. അരയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലെ ദേവ്ബന്ദിൽ ഇന്നലെ വൈകിട്ട് ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ അജ്ഞാത സംഘം വെടിവച്ചു. അരയ്ക്കു വെടിയേറ്റ ആസാദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു. ‘രാവൺ’ എന്ന പേരിൽ അറിയപ്പെടുന്ന ആസാദ്, യുപിയിലെ ദലിത് രാഷ്ട്രീയത്തിന്റെ മുൻനിര നേതാവാണ്.

കാറിലെത്തിയ സംഘം 2 തവണ വെടിയുതിർത്തെന്നും സീറ്റ് തുളച്ചെത്തിയ വെടിയുണ്ടകളിലൊന്ന് ആസാദിന്റെ അരയ്ക്കു കൊണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാമത്തെ വെടിയുണ്ട ദേഹത്തു കൊള്ളാതെ നേരിയ വ്യത്യാസത്തിലാണ് കടന്നുപോയത്. ഇളയ സഹോദരനടക്കം 5 പേർ അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.

ADVERTISEMENT

വെടിയുതിർത്ത ശേഷം സഹാറൻപുർ ലക്ഷ്യമാക്കി നീങ്ങിയ അക്രമികളെ തന്റെ അനുയായികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആസാദ് പറഞ്ഞു. തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടതെന്നും ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്നും ഭീം ആർമി പാർട്ടി ആരോപിച്ചു. ജീവനു ഭീഷണി നേരിടുന്ന ആസാദിന്റെ സുരക്ഷ ഉയർത്തണമെന്നും ആവശ്യപ്പെട്ടു. 

പരുക്കേറ്റ ആസാദിന്റെ ദൃശ്യങ്ങൾ പാർട്ടി പുറത്തുവിട്ടു. അക്രമികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി സഹാറൻപുർ സീനിയർ എസ്പി: വിപിൻ താഡ പറഞ്ഞു.

ADVERTISEMENT

English Summary: Bhim Army chief Chandrashekhar Azad shot in UP