കോയമ്പത്തൂർ ∙ ചുറ്റിലുമുള്ള കുഞ്ഞുപുഴുക്കളുടെയും വണ്ടുകളുടെയും എട്ടുകാലികളുടെയും ചിത്രങ്ങൾ പകർത്തി ലോകത്തെ വിസ്മയിപ്പിച്ച ഫൊട്ടോഗ്രഫർ കോയമ്പത്തൂർ സ്വദേശി കെ.ജയറാം (74) ഓർമയായി. അർബുദബാധയെത്തുടർന്നു ചികിത്സയിലായിരുന്നു. ഇന്നു രാവിലെ കോയമ്പത്തൂർ ആർ.എസ്.പുരത്തെ വസതിയിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ ∙ ചുറ്റിലുമുള്ള കുഞ്ഞുപുഴുക്കളുടെയും വണ്ടുകളുടെയും എട്ടുകാലികളുടെയും ചിത്രങ്ങൾ പകർത്തി ലോകത്തെ വിസ്മയിപ്പിച്ച ഫൊട്ടോഗ്രഫർ കോയമ്പത്തൂർ സ്വദേശി കെ.ജയറാം (74) ഓർമയായി. അർബുദബാധയെത്തുടർന്നു ചികിത്സയിലായിരുന്നു. ഇന്നു രാവിലെ കോയമ്പത്തൂർ ആർ.എസ്.പുരത്തെ വസതിയിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ സംസ്കരിക്കും. 

രാജ്യത്ത് മാക്രോ ഫൊട്ടോഗ്രഫിക്കു തുടക്കമിട്ടതിൽ പ്രമുഖനായ അദ്ദേഹം ദക്ഷിണേന്ത്യയിലെ ആദ്യ വന്യജീവി ഫൊട്ടോഗ്രഫർമാരിലൊരാളാണ്. ബിബിസി, നാഷനൽ ജ്യോഗ്രഫിക് തുടങ്ങിയ രാജ്യാന്തര പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ചിത്രങ്ങളെടുത്തു. ഒട്ടേറെ രാജ്യാന്തര – ദേശീയ പുരസ്കാരങ്ങളും വിശിഷ്ട സ്ഥാപനങ്ങളിൽ അംഗത്വവും ലഭിച്ചിട്ടുണ്ട്. 

ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ ജോലി ഉപേക്ഷിച്ചാണു മുഴുവൻ സമയ ഫൊട്ടോഗ്രഫറായത്. വന്യജീവി ഫൊട്ടോഗ്രഫിയെന്നാൽ ആഫ്രിക്കൻ വനത്തിൽ നിന്നുള്ള സിംഹങ്ങളും ആനകളും ചീറ്റകളുമാണെന്നു ചിന്തിച്ചിരുന്ന കാലത്താണു കുഞ്ഞുജീവികളുടെ ചിത്രങ്ങളുമായി ജയറാം പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയത്. മാക്രോ ഫൊട്ടോഗ്രഫി രംഗത്ത് (ഒരു വസ്തുവിനെ, അല്ലെങ്കിൽ ജീവിയെ അതിന്റെ യഥാർഥ വലുപ്പത്തെക്കാൾ വലുതായി കാണിക്കുന്ന ചിത്രീകരണം) ക്യാമറകളും ലെൻസുകളും ലഭ്യമല്ലാതിരുന്ന കാലത്താണ് ഈ മേഖലയിൽ അദ്ദേഹമെത്തുന്നത്.  

ജയറാം എടുത്ത ഷഡ്പദത്തിന്റെ ചിത്രത്തിന് 1978ൽ അസോഷ്യേറ്റ്  ഓഫ് ദ് റോയൽ ഫൊട്ടോഗ്രഫിക് സൊസൈറ്റിയുടെ പുരസ്കാരം ലഭിച്ചു. 1983ൽ ആർട്ടിസ്റ്റ് ഓഫ് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫൊട്ടോഗ്രഫിക് ആർട്, എക്സലൻസി ഇൻ ദി ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫൊട്ടോഗ്രഫിക് ആർട് ഉൾപ്പെടെയുള്ള രാജ്യാന്തര പുരസ്കാരങ്ങളും നേടി. വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രദർശനശാലകളിലെല്ലാം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. നീലഗിരി വൈൽഡ് ലൈഫ് ആൻഡ് എൻവയൺമെന്റ് അസോസിയേഷൻ 1998ൽ പ്രസിദ്ധീകരിച്ച ‘സം സൗത്ത് ഇന്ത്യൻ ബട്ടർഫ്ലൈസ്’ ആണ് ആദ്യപുസ്തകം. 1999ൽ കേരള വനംവകുപ്പു പുറത്തിറക്കിയ ‘സൈലന്റ്‌വാലി വിസ്പേഴ്സ് ഓഫ് റീസൺ’ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പുകളുടെയും പരിസ്ഥിതി സംഘടനകളുടെയും പുസ്തകങ്ങളിൽ ലേഖനങ്ങൾ വന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ സൂക്ഷ്മ ജീവികളെക്കുറിച്ചു ലോകത്തെ പ്രസിദ്ധമായ ഗവേഷണ സ്ഥാപനങ്ങൾ പുറത്തിറങ്ങിയ പുസ്തകങ്ങൾക്ക് ഉപയോഗിച്ചത് ജയറാമിന്റെ ചിത്രങ്ങളാണ്.  ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള നന്ദിസൂചകമായി തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കണ്ടെത്തിയ ചാടും ചിലന്തിക്ക് മിർമറാനെ ജയറാമാനി എന്നും മരത്തവളയ്ക്ക് റാവോർചെസ്റ്റസ് ജയറാമി എന്നും പേരു നൽകിയിട്ടുണ്ട്.

ADVERTISEMENT

English Summary: Photographer K Jayaram passes away