വേദിയിൽ ഭരതനാട്യം, കോടതിയിൽ ജാമ്യയുദ്ധം; ടീസ്റ്റ കേസിലെ ശ്രദ്ധ പതറാതെ ചീഫ് ജസ്റ്റിസും സോളിസിറ്റർ ജനറലും
ന്യൂഡൽഹി ∙ നൃത്തച്ചുവടുകൾക്കിടയിലും സുവർണയുടെ കണ്ണുകൾ സദസ്സിലെ അസാധാരണ മുദ്രകളും ചലനങ്ങളും കാണാതെ പോയിരിക്കില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഫോൺ കോളിനു ശേഷം എഴുന്നേറ്റു പുറത്തു പോകുന്നത്
ന്യൂഡൽഹി ∙ നൃത്തച്ചുവടുകൾക്കിടയിലും സുവർണയുടെ കണ്ണുകൾ സദസ്സിലെ അസാധാരണ മുദ്രകളും ചലനങ്ങളും കാണാതെ പോയിരിക്കില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഫോൺ കോളിനു ശേഷം എഴുന്നേറ്റു പുറത്തു പോകുന്നത്
ന്യൂഡൽഹി ∙ നൃത്തച്ചുവടുകൾക്കിടയിലും സുവർണയുടെ കണ്ണുകൾ സദസ്സിലെ അസാധാരണ മുദ്രകളും ചലനങ്ങളും കാണാതെ പോയിരിക്കില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഫോൺ കോളിനു ശേഷം എഴുന്നേറ്റു പുറത്തു പോകുന്നത്
ന്യൂഡൽഹി ∙ നൃത്തച്ചുവടുകൾക്കിടയിലും സുവർണയുടെ കണ്ണുകൾ സദസ്സിലെ അസാധാരണ മുദ്രകളും ചലനങ്ങളും കാണാതെ പോയിരിക്കില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഫോൺ കോളിനു ശേഷം എഴുന്നേറ്റു പുറത്തു പോകുന്നത്, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തിടുക്കത്തിൽ സദസ്സു വിട്ടിറങ്ങുന്നതും തിരികെ വരുന്നതും...
സുവർണയുടെ അച്ഛൻ സുപ്രീം കോടതി ജസ്റ്റിസ് കെ.വി. വിശ്വനാഥന്റെ സഹപ്രവർത്തകരായ പ്രമുഖരെല്ലാം ഭരതനാട്യം കാണാനെത്തിയതായിരുന്നു. പക്ഷേ, നൃത്തം ആസ്വദിക്കുന്നതിനൊപ്പം അവർക്കെല്ലാം ഒരു സുപ്രധാന കേസ് നടപടികളുടെ പിന്നാലെ പോകേണ്ടിവന്നു: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതൽവാദിന്റെ ജാമ്യ ഹർജി.
ശനി വൈകിട്ട് 6നു ചിന്മയ മിഷൻ ഹാളിൽ സുവർണ വിശ്വനാഥന്റെ ഭരതനാട്യം തുടങ്ങി അൽപ സമയത്തിനുള്ളിലാണ് ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റയുടെ ജാമ്യം റദ്ദാക്കിയതും ഉടൻ കീഴടങ്ങാനുള്ള ഉത്തരവിറക്കിയതും ഉൾപ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകളെത്തിയത്. സുപ്രീം കോടതിയിൽ ടീസ്റ്റ പുതിയ ജാമ്യ ഹർജി നൽകിയെന്നും രണ്ടംഗ ബെഞ്ച് 6.30ന് പരിഗണിക്കുമെന്നും വ്യക്തമായയുടൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കു ഫോൺ കോളെത്തി. ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് സർക്കാറിനെ പ്രതിനിധീകരിക്കുന്ന അദ്ദേഹം തിരക്കിട്ടു സദസ്സു വിട്ടു.
രണ്ടംഗ ബെഞ്ചിന് ഏകാഭിപ്രായമില്ലാതെ പ്രതിസന്ധി ഉടലെടുത്ത വിവരവുമായി അടുത്ത ഫോൺ വിളിയെത്തിയത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനായിരുന്നു. അപ്പോൾ സമയം 7 മണി. ഫോൺ ചെയ്യാനായി അദ്ദേഹം എഴുന്നേറ്റു പുറത്തേക്കു പോയി തിരികെയെത്തിയപ്പോഴേക്കും തുഷാർ മേത്തയും തിരിച്ചെത്തി. പിന്നാലെ ചീഫ് ജസ്റ്റിസ് വീണ്ടും അപ്രത്യക്ഷനായി. 10 മിനിറ്റു കഴിഞ്ഞ് സീറ്റിൽ തിരികെ വന്നിരുന്നു നൃത്തമാസ്വദിക്കുന്നതു തുടർന്നു.
ഭരതനാട്യം അവസാനിച്ച് അതിഥികൾ പിരിയുമ്പോൾ ചീഫ് ജസ്റ്റിസ് വീണ്ടും ഫോണെടുത്തു. കേസ് ജസ്റ്റിസ് ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് ദീപാങ്കർ ദത്ത് എന്നിവരുടെ ബെഞ്ചിനു വിടാനുള്ള നിർദേശം നൽകി. രാത്രി 9.15ന് മൂന്നംഗ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി ടീസ്റ്റയ്ക്ക് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.
English Summary: CJI Were Watching Bharatnatyam Dance Teesta Setalvad Petition Program Had To Be Left Midway