കൊൽക്കത്ത ∙ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അക്രമത്തിൽ തൃണമൂൽ കോൺഗ്രസ് അനുഭാവിയായ ഒരു വിദ്യാർഥി മരിച്ചു. നോർത്ത് 24 പർഗാനാസിൽ തൃണമൂൽ കോൺഗ്രസിന്റെ റാലിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 11–ാം ക്ലാസ് വിദ്യാർഥി ഇബ്രാഹിം ഹുസൈൻ (17) ആണ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 15 ആയി. ഈ മാസം 8 നാണ് തിരഞ്ഞെടുപ്പ്. ആക്രമണത്തിന് പിന്നിൽ സിപിഎം-എഐഎസ്എഫ് പ്രവർത്തകരാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഒരു വീടിന്റെ മുകളിൽ നിന്നെറിഞ്ഞ നാടൻ ബോംബ് ഇബ്രാഹിമിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ യുവാവ് മരിച്ചു. തുടർന്ന് തൃണമൂൽ പ്രവർത്തകർ വ്യാപകമായ അക്രമം നടത്തി. സംഭവവുമായി ബന്ധമില്ലെന്നും തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്നും എഐഎസ്എഫ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അക്രമത്തിൽ തൃണമൂൽ കോൺഗ്രസ് അനുഭാവിയായ ഒരു വിദ്യാർഥി മരിച്ചു. നോർത്ത് 24 പർഗാനാസിൽ തൃണമൂൽ കോൺഗ്രസിന്റെ റാലിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 11–ാം ക്ലാസ് വിദ്യാർഥി ഇബ്രാഹിം ഹുസൈൻ (17) ആണ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 15 ആയി. ഈ മാസം 8 നാണ് തിരഞ്ഞെടുപ്പ്.

ആക്രമണത്തിന് പിന്നിൽ സിപിഎം-എഐഎസ്എഫ് പ്രവർത്തകരാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഒരു വീടിന്റെ മുകളിൽ നിന്നെറിഞ്ഞ നാടൻ ബോംബ് ഇബ്രാഹിമിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ യുവാവ് മരിച്ചു. തുടർന്ന് തൃണമൂൽ പ്രവർത്തകർ വ്യാപകമായ അക്രമം നടത്തി. സംഭവവുമായി ബന്ധമില്ലെന്നും തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്നും എഐഎസ്എഫ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ADVERTISEMENT

English Summary : Student was killed on violence again in Bengal