ഇംഫാൽ ∙ മണിപ്പുരിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കലാപകാരികൾ വെടിവച്ചുകൊന്നു. കുക്കി-സോ വിഭാഗത്തിലെ ഡോങയ്ചിങ് ആണ് ഇംഫാൽ വെസ്റ്റിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കലാപം ശക്തമായപ്പോഴും ഇവർ നഗരം വിടാതെ ഒരു പള്ളിക്കു പുറത്തെ ഷെഡിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെയാണ് ശിശുനിസ്ത നികേതൻ സ്കൂളിനു മുന്നിൽ അവർക്കു വെടിയേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, മാനസികാസ്വാസ്ഥ്യമുള്ളവരെപ്പോലും വംശഹത്യ ചെയ്യുകയാണെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം ആരോപിച്ചു. സംസ്ഥാനത്ത് ഉടൻ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീ മനുഷ്യബോംബ് ആണെന്ന രീതിയിൽ തീവ്ര മെയ്തെയ് വിഭാഗം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. മണിപ്പുരിൽ തകർക്കപ്പെട്ട പള്ളികൾ പുനർനിർമിക്കണമെന്നും വസ്തുവകകൾ കയ്യേറരുതെന്നും നാഗാലാൻഡ് ആസ്ഥാനമായ തീവ്രനാഗാസംഘടന എൻഎസ്‌സിഎൻ-ഐഎം, മെയ്തെയ് വിഭാഗത്തോട് ആവശ്യപ്പെട്ടു.

ADVERTISEMENT

കേന്ദ്ര സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ട എൻ‌എസ്‌സിഎൻ-ഐഎമ്മിനു കീഴിലുള്ള കൗൺസിൽ ഓഫ് നാഗാ ചർച്ചസ് എന്ന സംഘടനയാണു മെയ്തെയ്കൾക്കു തുറന്നകത്ത് എഴുതിയത്. 236 പള്ളികൾ തകർക്കപ്പെട്ടത് യാഥാർഥ്യമാണെന്നും മെയ്തെയ് എന്നാൽ ഹിന്ദുക്കളും സനാമഹിസം പിന്തുടരുന്നവരും മാത്രമല്ലെന്നും സംഘടന പറഞ്ഞു.

വിശാല നാഗാലാൻഡിനായി ആയുധമെടുത്തിരുന്ന എൻ‌എസ്‌സിഎൻ-ഐഎമ്മിൽനിന്നു വിഘടിച്ചുപോയ എൻ‌എസ് സിഎൻ ഖപ്ലാങ് വിഭാഗത്തെ ഭീകരസംഘടനകളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെടുത്തിയത്. 2015 ൽ ബോംബ് സ്ഫോടനത്തിലൂടെ 18 സൈനികരെ കൊലപ്പെടുത്തിയതു ഖപ്ലാങ് വിഭാഗമായിരുന്നു. മണിപ്പുർ വിഷയത്തിൽ ഇടപെടാതെ അകലം പാലിച്ചിരിക്കുകയായിരുന്നു നാഗാസംഘടനകൾ.

ADVERTISEMENT

മണിപ്പുരിൽ ഇടയ്ക്കിടെ ഇന്റർനെറ്റ് വിഛേദിക്കുന്നതിനെതിരായ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. മണിപ്പുർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുന്നതും ഇതേക്കുറിച്ചു പരിശോധിക്കാൻ സമിതിയെ നിയോഗിച്ചതും കണക്കിലെടുത്താണിത്.

സ്ഥിരംസമിതി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

ADVERTISEMENT

ന്യൂഡൽഹി ∙ മണിപ്പുരിലെ വംശീയ കലാപം ചർച്ചയ്ക്കെടുക്കാത്തതിൽ പ്രതിഷേധിച്ച്, കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരം സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. എംപിമാരായ ദിഗ്‌വിജയ് സിങ്, പ്രദീപ് ഭട്ടാചാര്യ (കോൺഗ്രസ്), ഡെറക് ഒബ്രയൻ (തൃണമൂൽ) എന്നിവരാണ് ഇറങ്ങിപ്പോയത്. ‘ആന്ധ്ര, തമിഴ്നാട്, തെലങ്കാന ജയിലുകളിലെ സ്ഥിതി’ ആയിരുന്നു അജൻഡ. ഇതു പിന്നീടു ചർച്ച ചെയ്യാമെന്നും അടിയന്തരപ്രാധാന്യമുള്ള മണിപ്പുർ വിഷയം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ കത്തു നൽകിയെങ്കിലും സമിതി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ലാൽ അംഗീകരിച്ചില്ല.

English Summary: Woman shot dead outside school In Manipur's Imphal west district