ന്യൂഡൽഹി ∙ യമുന നദി കരകവിഞ്ഞുണ്ടായ പ്രളയത്തിനിടെ ഡൽഹിയിൽ 3 കുട്ടികൾ മുങ്ങിമരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജഹാംഗീർപുരിയിൽ മെട്രോ നിർമാണ സ്ഥലത്തുള്ള കുഴിയിലെ വെള്ളത്തിൽ വീണ് നിഖിൽ (10), പീയൂഷ് (13), ആശിഷ് (13) എന്നിവരാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നദിയിലെ ജലനിരപ്പ് 208.66 മീറ്ററിൽ നിന്ന് 208.17 മീറ്ററായി കുറഞ്ഞെന്നു കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു. എന്നാൽ, നഗരത്തിൽ പലഭാഗത്തും വെള്ളം കെട്ടികിടക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സെൻട്രൽ ഡൽഹിയിലേക്കും പ്രളയജലം എത്തിയതോടെ സുപ്രീം കോടതിക്കു മുന്നിലും വെള്ളക്കെട്ടുണ്ടായി. രാജ്ഘട്ട് മുങ്ങി. 

ADVERTISEMENT

ജലപ്രവാഹം നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന റഗുലേറ്റർ തകരാറിലായതോടെയാണ് സെൻട്രൽ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളം ഇരച്ചെത്തിയത്. ഫ്രാൻസിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടി. 

ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ തുടരുന്നതിനാൽ ശുദ്ധജല പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. നഗരത്തിൽ പലഭാഗത്തും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. നദിയോരത്തു നിന്ന് ഒഴിപ്പിച്ച ആയിരക്കണക്കിനു ജനങ്ങളെ ക്യാംപുകളിലാണു പാർപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

കൂടുതൽ ചിത്രങ്ങൾ കാണാം

English Summary: 3 Teenagers Drown While Trying To Swim In Floodwaters In Northeast Delhi