സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ്: ‘അകിര’യെ സൂക്ഷിക്കണം
ന്യൂഡൽഹി ∙ ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് വ്യക്തിവിവരങ്ങൾ ചോർത്തി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുപയോഗിക്കുന്ന ‘അകിര’ എന്ന റാൻസംവെയർ വൈറസിനെ കരുതിയിരിക്കണമെന്ന്

ന്യൂഡൽഹി ∙ ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് വ്യക്തിവിവരങ്ങൾ ചോർത്തി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുപയോഗിക്കുന്ന ‘അകിര’ എന്ന റാൻസംവെയർ വൈറസിനെ കരുതിയിരിക്കണമെന്ന് ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി–ഇൻ) മുന്നറിയിപ്പു നൽകി. വിൻഡോസ്, ലിനക്സ് അടിസ്ഥാനമായ സംവിധാനങ്ങളെയാണ് വൈറസ് ലക്ഷ്യം വയ്ക്കുന്നത്.
വിവരങ്ങൾ ചോർത്തി ശേഖരിച്ച ശേഷം പണമാവശ്യപ്പെടുകയാണ് ചെയ്യുന്നത്. പണം കൊടുത്തില്ലെങ്കിൽ വിവരങ്ങൾ ഡാർക്ക് വെബ് ബ്ലോഗുകളിൽ നൽകുകയാണ് ചെയ്യുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളിൽ(വിപിഎൻ) നുഴഞ്ഞു കയറിയാണ് വിവരങ്ങൾ ചോർത്തുന്നത്. ശക്തമായ സെക്യൂരിറ്റി സംവിധാനങ്ങളോ മൾട്ടി ഫാക്ടർ ഓതന്റിക്കേഷനോ ഇല്ലാത്ത സിസ്റ്റങ്ങളാണ് ലക്ഷ്യമിടുന്നത്. ഓപറേറ്റിങ് സിസ്റ്റം നിരന്തരമായി അപ്ഡേറ്റ് ചെയ്യുകയും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അടിസ്ഥാന കാര്യങ്ങളിൽ ജാഗ്രത പുലർത്തുകയും വേണമെന്നും ഏജൻസി മുന്നറിയിപ്പു നൽകി.
English Summary: Govt warns of ransomware Akira