ന്യൂഡൽഹി ∙ റബറിന്റെ വില കിലോയ്ക്ക് 300 രൂപയായി ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ലോക്സഭയെ അറിയിച്ചു. ഇത്തരം നിർദേശങ്ങളൊന്നും സർക്കാരിനു മുൻപിലില്ലെന്ന് ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ റബറിന്റെ വില കിലോയ്ക്ക് 300 രൂപയായി ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ലോക്സഭയെ അറിയിച്ചു. ഇത്തരം നിർദേശങ്ങളൊന്നും സർക്കാരിനു മുൻപിലില്ലെന്ന് ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ചുങ്കം 20ൽ നിന്ന് 25% ആക്കി ഉയർത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത റബർ 6 മാസത്തിനകം ഉപയോഗിക്കണമെന്നു നിബന്ധന കൊണ്ടുവന്നു.

കോംപൗണ്ട് റബറിന്റെ കസ്റ്റംസ് നികുതി 10ൽനിന്ന് 25% ആക്കി. റബർ ഇറക്കുമതി ചെയ്യാൻ ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ മാത്രമാക്കി അനുമതി ചുരുക്കി. കേരള സർക്കാർ റബർ കർഷകർക്കു സാമ്പത്തിക സഹായത്തിന് അഭ്യർഥിച്ചിട്ടുണ്ട്. റബർ ബോർഡ് വഴി കർഷകക്ഷേമത്തിന് പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി മറുപടി നൽകി.

ADVERTISEMENT

English Summary: Rubber price will not be raised to Rs 300 per kg: Union Minister Anupriya Patel