ഭീമ-കൊറേഗാവ് കേസ് അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവർക്കു ജാമ്യം
ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവിൽ ഉണ്ടായ ദലിത്-മറാഠ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ 5 വർഷത്തോളമായി ജയിലിൽ തുടരുന്ന മനുഷ്യാവകാശ പ്രവർത്തകരായ അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവർക്കു സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ മാവോയിസ്റ്റുകളോടു ചേർന്നു പ്രവർത്തിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ജാമ്യാപേക്ഷ നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ സ്റ്റാൻ സ്വാമി നേരത്തേ കസ്റ്റഡിയിൽ മരിച്ചു. പ്രതികൾ 5 വർഷത്തോളമായി ജയിലിൽ തുടരുന്നതു സുപ്രീം കോടതി പരിഗണിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലേതുൾപ്പെടെ (യുഎപിഎ) ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവമുള്ളതാണെങ്കിലും ജാമ്യം നിഷേധിക്കാൻ ഇതുമാത്രം കാരണമാകരുതെന്നു കോടതി നിരീക്ഷിച്ചു.

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവിൽ ഉണ്ടായ ദലിത്-മറാഠ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ 5 വർഷത്തോളമായി ജയിലിൽ തുടരുന്ന മനുഷ്യാവകാശ പ്രവർത്തകരായ അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവർക്കു സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ മാവോയിസ്റ്റുകളോടു ചേർന്നു പ്രവർത്തിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ജാമ്യാപേക്ഷ നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ സ്റ്റാൻ സ്വാമി നേരത്തേ കസ്റ്റഡിയിൽ മരിച്ചു.
പ്രതികൾ 5 വർഷത്തോളമായി ജയിലിൽ തുടരുന്നതു സുപ്രീം കോടതി പരിഗണിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലേതുൾപ്പെടെ (യുഎപിഎ) ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവമുള്ളതാണെങ്കിലും ജാമ്യം നിഷേധിക്കാൻ ഇതുമാത്രം കാരണമാകരുതെന്നു കോടതി നിരീക്ഷിച്ചു. ജാമ്യോപാധികൾ വിചാരണക്കോടതിക്കു നിശ്ചയിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വെർനൺ ഗോൺസാൽവസിനു വേണ്ടി റെബേക്ക ജോണും അരുൺ ഫെരേരയ്ക്കായി ആർ. ബസന്തും ഹാജരായി.
English Summary: Bail for Arun Ferreira,and Vernon Gonsalves on Bhima-Koregaon case