രാഹുൽ ഗാന്ധിയുടെ വിവാഹക്കാര്യം ചോദിച്ച കർഷക വനിതകളോട് സോണിയ: ‘കണ്ടുപിടിക്കൂ, നല്ലൊരാളെ’
ന്യൂഡൽഹി ∙ പാടത്തെ പണിക്ക് അവധി നൽകി ഹരിയാനയിലെ മദീന ഗ്രാമത്തിൽനിന്നു ബസ് പിടിച്ചു ഡൽഹിയിലെത്തിയ കർഷക വനിതകളിലൊരാൾ ഏടത്തിയോടെന്ന പോലെ സോണിയ ഗാന്ധിയോടു ചോദിച്ചു: മകനെ കല്യാണം കഴിപ്പിക്കാത്തതെന്ത്? നിഷ്കളങ്കമായ ചോദ്യം കേട്ട് സോണിയ പുഞ്ചിരിച്ചു, പിന്നെ മറുപടി പറഞ്ഞു

ന്യൂഡൽഹി ∙ പാടത്തെ പണിക്ക് അവധി നൽകി ഹരിയാനയിലെ മദീന ഗ്രാമത്തിൽനിന്നു ബസ് പിടിച്ചു ഡൽഹിയിലെത്തിയ കർഷക വനിതകളിലൊരാൾ ഏടത്തിയോടെന്ന പോലെ സോണിയ ഗാന്ധിയോടു ചോദിച്ചു: മകനെ കല്യാണം കഴിപ്പിക്കാത്തതെന്ത്? നിഷ്കളങ്കമായ ചോദ്യം കേട്ട് സോണിയ പുഞ്ചിരിച്ചു, പിന്നെ മറുപടി പറഞ്ഞു: നിങ്ങളൊക്കെക്കൂടി ഒരാളെ കണ്ടുപിടിക്കൂ. ഊണു മേശയ്ക്കപ്പുറം ഇതെല്ലാം കേട്ടിരുന്ന രാഹുൽ ഇടപെട്ടു: വിവാഹമൊക്കെ അതിന്റെ സമയത്തു നടക്കും.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ജൻപഥിലെ വസതിയിൽ ഊണൊരുക്കിയാണ് ഹരിയാനയിൽനിന്നുള്ള വനിതാസംഘത്തെ സൽകരിച്ചത്. നാടൻ നെയ്യും ലസ്സിയും വീട്ടിലുണ്ടാക്കിയ അച്ചാറും അവർ സമ്മാനമായി കൊണ്ടുവന്നിരുന്നു. ‘എന്തുമാത്രം സാധനങ്ങളാണ്’ എന്നു പറഞ്ഞു സോണിയ സ്നേഹത്തോടെ അവരെയെല്ലാം നോക്കി.
ഹരിയാനയിലെ സോനിപ്പത്തിലുള്ള മദീനയിൽ ഈ മാസം 8ന് രാഹുൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഡൽഹിയുടെ തൊട്ടടുത്തു ജീവിച്ചിട്ടും തലസ്ഥാനഗരം ഇതുവരെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഗ്രാമീണ സ്ത്രീകളോട് അതിന് അവസരമൊരുക്കാമെന്ന് രാഹുൽ പറഞ്ഞിരുന്നു.
English Summary: 'You find a girl for Rahul': Sonia tells Haryana women farmers who asked her to get him married