ഇന്ത്യയ്ക്ക് ധ്രുവ പര്യവേക്ഷണയാനം 5 വർഷത്തിനകം
ന്യൂഡൽഹി ∙ ധ്രുവപ്രദേശങ്ങളിലെ ഗവേഷണത്തിനായി അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ പര്യവേക്ഷണയാനം (പോളാർ റിസർച് വെസൽ) സ്വന്തമാക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണകേന്ദ്രങ്ങളിലുൾപ്പെടെ ഇത് ഉപയോഗിക്കും. ഈ വർഷം തന്നെ ഇതിനുള്ള പദ്ധതിനിർദേശം മന്ത്രിസഭയുടെ അംഗീകാരത്തിനു നൽകും. 2600 കോടി രൂപവരെയാകും കപ്പലിന്റെ ചെലവ്. കഴിയുന്നതും ഇന്ത്യയിൽ തന്നെ നിർമിക്കാനാണു പദ്ധതി. ധ്രുവപ്രദേശങ്ങളിലെ തടസ്സമില്ലാത്ത ഗവേഷണത്തിന് ഹിമപാളികൾ തകർക്കാൻ ശേഷിയുള്ള കപ്പൽ വേണമെന്ന് മന്ത്രി പറഞ്ഞു. 2014 ൽ ഇത്തരമൊരു കപ്പൽ പദ്ധതിക്കായി 1,051 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി തടസ്സപ്പെട്ടു.

ന്യൂഡൽഹി ∙ ധ്രുവപ്രദേശങ്ങളിലെ ഗവേഷണത്തിനായി അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ പര്യവേക്ഷണയാനം (പോളാർ റിസർച് വെസൽ) സ്വന്തമാക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണകേന്ദ്രങ്ങളിലുൾപ്പെടെ ഇത് ഉപയോഗിക്കും. ഈ വർഷം തന്നെ ഇതിനുള്ള പദ്ധതിനിർദേശം മന്ത്രിസഭയുടെ അംഗീകാരത്തിനു നൽകും.
2600 കോടി രൂപവരെയാകും കപ്പലിന്റെ ചെലവ്. കഴിയുന്നതും ഇന്ത്യയിൽ തന്നെ നിർമിക്കാനാണു പദ്ധതി. ധ്രുവപ്രദേശങ്ങളിലെ തടസ്സമില്ലാത്ത ഗവേഷണത്തിന് ഹിമപാളികൾ തകർക്കാൻ ശേഷിയുള്ള കപ്പൽ വേണമെന്ന് മന്ത്രി പറഞ്ഞു. 2014 ൽ ഇത്തരമൊരു കപ്പൽ പദ്ധതിക്കായി 1,051 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി തടസ്സപ്പെട്ടു.
English Summary : India to get polar research vehicle within five years