ഷിംല ∙ കനത്ത മഴയും മണ്ണിടിച്ചിലും മൂലമുണ്ടായ അപകടങ്ങളിൽ ഹിമാചൽപ്രദേശിൽ 50 ൽ ഏറെ പേർ മരിച്ചു. ഷിംലയിലെ സമ്മർഹില്ലിൽ ശിവക്ഷേത്രം തകർന്നാണ് 9 പേർ മരിച്ചത്. വിശേഷദിവസമായതിനാൽ ക്ഷേത്രത്തിൽ തിരക്കായിരുന്നു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണു സംശയം. ദേശീയ ദുരന്തനിവാരണ സേനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല ∙ കനത്ത മഴയും മണ്ണിടിച്ചിലും മൂലമുണ്ടായ അപകടങ്ങളിൽ ഹിമാചൽപ്രദേശിൽ 50 ൽ ഏറെ പേർ മരിച്ചു. ഷിംലയിലെ സമ്മർഹില്ലിൽ ശിവക്ഷേത്രം തകർന്നാണ് 9 പേർ മരിച്ചത്. വിശേഷദിവസമായതിനാൽ ക്ഷേത്രത്തിൽ തിരക്കായിരുന്നു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണു സംശയം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു സ്ഥലത്തു ക്യാംപ് ചെയ്യുകയാണ്. 

ഷിംലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ രണ്ടാമത്തെ വലിയ മണ്ണിടിച്ചിലാണ് സമ്മർ ഹില്ലിലേത്. ഫഗ്‌ലിയിലുണ്ടായ മണ്ണിടിച്ചിലിൽ 5 പേർ മരിച്ചു. 17 പേരെ രക്ഷപ്പെടുത്തി. മഴയും മണ്ണിടിച്ചിലും മൂലം മണ്ഡി ജില്ലയിൽ മാത്രം 19 പേർ മരിച്ചു. സോളൻ ജില്ലയിലെ ജാദോൻ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി മേഘസ്ഫോടനം മൂലമുണ്ടായ പെരുമഴയിൽ ഒരു കുടുംബത്തിലെ 7 പേർ ഉൾപ്പെടെ 11 പേർ മരിച്ചു. 2 വീടുകൾ ഒഴുകിപ്പോയി. ബാലേറയിൽ വീടു തകർന്ന് 2 കുട്ടികൾ മരിച്ചു. ഹമീർപുർ ജില്ലയിൽ 4 പേർ മരിച്ചു. 2 പേരെ കാണാതായി. മണ്ണിടിഞ്ഞ് സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിലച്ചു. ഷിംല– ചണ്ഡിഗഡ് പാത ഉൾപ്പെടെ 621 റോഡുകളിൽ ഗതാഗതം നിർത്തിവച്ചു. യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ഷിംല– കൽക്ക റെയിൽപാതയ്ക്കും നാശമുണ്ടായി. സമ്മർഹിൽ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 50 മീറ്റർ റെയിൽപാലം ഒഴുകിപ്പോയി. 

ബാക്കിയായത്: ഹിമാചൽപ്രദേശിൽ ഷിംലയിലെ സമ്മർഹില്ലിൽ മണ്ണിടിച്ചിലിൽ തകർന്ന റെയിൽപാളം. ചിത്രം: പിടിഐ
ADVERTISEMENT

24 മണിക്കൂറിനുള്ളിൽ കാംഗ്രയിൽ 275 മില്ലിമീറ്ററും ധർമശാലയിൽ 264 മില്ലി മീറ്ററും മഴ ലഭിച്ചു. ഇന്നും മഴ തുടരുമെന്നാണു സൂചന. 

ഉത്തരാഖണ്ഡിലും പെരുമഴ;ചതുർധാം യാത്ര നിർത്തി 

ADVERTISEMENT

ഡെറാഡൂൺ ∙ കനത്ത മഴയും പ്രളയവും ഉത്തരാഖണ്ഡിലും ജനജീവിതം സ്തംഭിപ്പിച്ചു. അപകടങ്ങളിൽ 3 പേർ മരിച്ചു. സ്വകാര്യ പ്രതിരോധ പരിശീലന അക്കാദമി പ്രവർത്തിച്ചുവന്ന കെട്ടിടം തകർന്നു. പൗരി ജില്ലയിലെ ലക്ഷ്മൺ ഝൂലയ്ക്കു (തൂക്കുപാലം) സമീപമുണ്ടായ മണ്ണിടിച്ചിലിൽ 5 പേരെ കാണാതായി. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. ഗതാഗതം മുടങ്ങിയതിനെ തുടർന്ന് ചതുർധാം യാത്ര താൽക്കാലികമായി നിർത്തിവച്ചു. 

English Summary: Himachal Pradesh Rain