മുകുൾ വാസ്നിക്കിന് ഗുജറാത്തിന്റെ ചുമതല; അജയ് റായ് യുപി പിസിസി അധ്യക്ഷൻ
ന്യൂഡൽഹി ∙ ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മുകുൾ വാസ്നിക്കിനെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നിയമിച്ചു. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയ്ക്കു മധ്യപ്രദേശിന്റെ അധികച്ചുമതല കൂടി നൽകി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന്റെ അണിയറയിൽ പ്രവർത്തിച്ച സുർജേവാല

ന്യൂഡൽഹി ∙ ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മുകുൾ വാസ്നിക്കിനെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നിയമിച്ചു. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയ്ക്കു മധ്യപ്രദേശിന്റെ അധികച്ചുമതല കൂടി നൽകി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന്റെ അണിയറയിൽ പ്രവർത്തിച്ച സുർജേവാല ഈ വർഷമവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും നിർണായക ചുമതല വഹിക്കും.
യുപി പിസിസി പ്രസിഡന്റായി മുൻ എംഎൽഎ: അജയ് റായിയെ നിയമിച്ചു. മുൻ എംപിയും ദലിത് നേതാവുമായ ബ്രിജ്‌ലാൽ ഖാബ്രിയുടെ പിൻഗാമിയായാണു മുന്നാക്ക വിഭാഗക്കാരനായ അജയ് റായിയുടെ നിയമനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അജയ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി.
English Summary: AICC general secretary Mukul Wasnik in charge of Gujarat