വിടവാങ്ങിയത് ശുചിത്വഭാരതത്തിന്റെ കാവലാൾ
ന്യൂഡൽഹി ∙ ശുചിത്വ ചിന്തകൾക്ക് സമാനതകളില്ലാത്ത തിളക്കം നൽകിയാണു ബിന്ദേശ്വർ പാഠക് കടന്നുപോയത്. വെളിയിട വിസർജനം സാമൂഹിക, സാംസ്കാരിക പ്രതിഛായയ്ക്കു തന്നെ

ന്യൂഡൽഹി ∙ ശുചിത്വ ചിന്തകൾക്ക് സമാനതകളില്ലാത്ത തിളക്കം നൽകിയാണു ബിന്ദേശ്വർ പാഠക് കടന്നുപോയത്.
വെളിയിട വിസർജനം സാമൂഹിക, സാംസ്കാരിക പ്രതിഛായയ്ക്കു തന്നെ കളങ്കമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം 5 പതിറ്റാണ്ടിന്റെ പ്രവർത്തനം കൊണ്ടും സുലഭ് ഇന്റർനാഷനലിന്റെ രൂപീകരണത്തിലൂടെയും വലിയ മാറ്റത്തിനാണു വഴിയൊരുക്കിയത്.
ബിഹാറിലെ ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. 1968ൽ ഗാന്ധിജിയുടെ ശുചിത്വ സന്ദേശവുമായി സാമൂഹിക പ്രവർത്തന രംഗത്തിറങ്ങിയ പാഠക് 1970ൽ സുലഭ് ഇന്റർനാഷനൽ സ്ഥാപിച്ചു. 1973ൽ ബിഹാറിലെ ആരയിൽ 500 രൂപ ചെലവിൽ മുനിസിപ്പാലിറ്റിക്കു വേണ്ടി 2 ശുചിമുറികൾ നിർമിച്ചിരുന്നു. തൊട്ടടുത്ത വർഷം ബിഹാർ സർക്കാർ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബക്കറ്റ് ടോയ്‌ലറ്റുകൾക്കു പകരം സുലഭിന്റെ പിറ്റ് ടു പിറ്റ് ടോയ്‌ലറ്റുകൾ നിർമിക്കാൻ നിർദേശം നൽകി.
ഇതോടെയാണ് സുലഭിന്റെ പ്രവർത്തനങ്ങൾക്കു രാജ്യവ്യാപക ശ്രദ്ധ ലഭിക്കുന്നത്. പണം നൽകി ഉപയോഗിക്കാവുന്ന പൊതുശുചിമുറികളും ശ്രദ്ധിക്കപ്പെട്ടു.
1980ൽ പട്നയിൽ മാത്രം സുലഭിന്റെ പൊതുശുചിമുറികളുടെ പ്രയോജനം 25,000 പേർക്ക് ലഭിച്ചു. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ പാഠക്കിനെ പ്രകീർത്തിച്ച് ലേഖനങ്ങൾ നൽകിയിരുന്നു. കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 54 ദശലക്ഷം ശുചിമുറികളും 6,500 സ്കൂളുകളിലായി ഇരുപതിനായിരത്തിലേറെ ശുചിമുറികളും നിർമിച്ചു.
തോട്ടിപ്പണി ഇന്ത്യയിൽനിന്ന് ഒഴിവാക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമായി. വലിയ എതിർപ്പുകളും ഭീഷണികളും മറികടന്ന് തോട്ടിപ്പണിക്കാരെ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മറ്റും നിയോഗിക്കാനും അദ്ദേഹം മുൻകൈയെടുത്തു. ഈ മേഖലയിലെ തൊഴിലാളികൾക്കു മറ്റു മേഖലകളിൽ തൊഴിൽ പരിശീലനവും നൽകി.
ഡൽഹിയിൽ പൊതു സ്ഥലങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സുലഭിന്റെ ശുചിമുറികളാണുള്ളത്.
English Summary: Life of Bindeshwar Pathak