ചെന്നൈ ∙ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂൾ – ലാൻഡർ വേർപിരിയൽ വിജയകരമായി പൂർത്തീകരിച്ചു. വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചുനിർത്തുന്ന പ്രക്രിയ ഉടൻ തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാൻ ലാൻഡറിന്റെ വേഗം കുറയ്ക്കുന്ന ‘ഡി–ബൂസ്റ്റ്’ പ്രക്രിയ ഇന്നു വൈകിട്ട് 4നു തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂൾ – ലാൻഡർ വേർപിരിയൽ വിജയകരമായി പൂർത്തീകരിച്ചു. വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചുനിർത്തുന്ന പ്രക്രിയ ഉടൻ തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാൻ ലാൻഡറിന്റെ വേഗം കുറയ്ക്കുന്ന ‘ഡി–ബൂസ്റ്റ്’ പ്രക്രിയ ഇന്നു വൈകിട്ട് 4നു തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തിൽ പേടകത്തിന് ചന്ദ്രനോടുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമായിരിക്കും. തുടർന്ന് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ പേടകം സോഫ്റ്റ് ലാൻഡ് (നിയന്ത്രിത ലാൻഡിങ്) ചെയ്യുന്നത്.

ഇനിയുള്ള ഘട്ടങ്ങൾ

ADVERTISEMENT

വേഗം കുറയ്ക്കാൻ ചന്ദ്രയാൻ 3ൽ നാലു ത്രസ്റ്റർ എൻജിനുകളുണ്ട്. രണ്ടു ത്രസ്റ്ററുകൾ ഒരേസമയം പ്രവർത്തിച്ചു വേഗം കുറയ്ക്കും. ലാൻഡർ ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ  ത്രസ്റ്ററുകളുടെ സഹായത്തോടെ അൽപനേരം അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കും. പിന്നീട് സെക്കൻഡിൽ 1–2 മീറ്റർ വേഗത്തിൽ താഴെയിറങ്ങും. കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ഇത്തവണ ലാൻഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കും. 23നു വൈകിട്ട് 5.47നു ലാൻഡർ ചന്ദ്രനിൽ ഇറങ്ങും.

തുടർന്ന് വാതിൽ തുറന്ന്, 6 ചക്രങ്ങളുള്ള റോവർ, റാംപ് വഴി ചന്ദ്രോപരിതലത്തിൽ ഇറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിനു കഴിയും. ചന്ദ്രനിലെ മണ്ണിന്റെ (റിഗോലിത്ത്) സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നത് റോവറാണ്. ഇതുൾപ്പെടെ വിവരങ്ങൾ ചന്ദ്രയാൻ 3ൽനിന്നു ബെംഗളൂരുവിലെ ഇസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷൻ ശേഖരിക്കും.

പ്രൊപ്പൽഷൻ മൊഡ്യൂൾ യാത്ര തുടരും

ഇത്തവണത്തെ ചന്ദ്രയാൻ–3 ദൗത്യത്തിൽ ഉപഗ്രഹഭാഗം (ഓർബിറ്റർ) ഉണ്ടായിരുന്നില്ല. ലാൻഡറിനെ വഹിച്ചത് പ്രൊപ്പൽഷൻ മൊഡ്യൂളാണ്. ലാൻഡറിനോടു വേർപിരിഞ്ഞ പ്രൊപ്പൽഷൻ മൊഡ്യൂൾ ഏറെക്കാലം നിലവിലെ ചാന്ദ്രഭ്രമണപഥത്തിൽ വിവിധ പഠനങ്ങൾ നടത്തി യാത്ര തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിനുള്ളിൽ ഒരേയൊരു ശാസ്ത്രീയ ഉപകരണമാണ് വച്ചിട്ടുള്ളത്. സ്പെക്ട്രോ പോളിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത് അഥവാ ഷെയ്പ് എന്ന ഈ ഉപകരണം ഭൂമിയുടെ ദൃശ്യങ്ങൾ പകർത്തി അയയ്ക്കും.

ADVERTISEMENT

ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തെ നിരീക്ഷിക്കുക എന്നതാകും ഷെയ്പിന്റെ ദൗത്യം. മറ്റു ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിലും ഇതിന്റെ വിവരങ്ങൾ സഹായകമാകും. ഇസ്റോയുടെ ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററാണ് ഷെയ്പ് വികസിപ്പിച്ചെടുത്തത്.

ഇന്ത്യ–റഷ്യ ഓട്ടമത്സരം

ചന്ദ്രയാനുമായി മത്സരിച്ച് റഷ്യയുടെ ലൂണ 25 ദൗത്യവും രംഗത്തുണ്ട്. ഇരു ദൗത്യങ്ങളിൽ ഏതാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുക എന്നതാണ് ഏറ്റവും വലിയ കൗതുകം. 

ചന്ദ്രയാൻ 3

ADVERTISEMENT

വിക്ഷേപിച്ച ദിവസം: ജൂലൈ 14

വിക്ഷേപിച്ച ഭാരം: 3900 കിലോഗ്രാം

യാത്രാസമയം: 40 ദിവസം

ലാൻഡിങ് ദിനം: ഓഗസ്റ്റ് 23

ദൗത്യകാലം: 14 ദിവസം

ലൂണ 25

വിക്ഷേപിച്ച ദിവസം: ഓഗസ്റ്റ് 10

വിക്ഷേപിച്ച ഭാരം: 1750 കിലോഗ്രാം

യാത്രാസമയം: 11 ദിവസം

ലാൻഡിങ് ദിനം: ഓഗസ്റ്റ്  21–23

ദൗത്യകാലം: 1 വർഷം

English Summary: Chandrayaan-3 towards the last phase