ന്യൂഡൽഹി ∙ ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിത നൽകിയ ഹർജിയിൽ തീരുമാനമെടുക്കാൻ വൈകിയതിനു ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം അടിയന്തരാവശ്യം അറിയാനുള്ള ബോധമാണു വേണ്ടതെന്നും സാധാരണകേസായി മാറ്റിവയ്ക്കുന്ന മനോഭാവമല്ല വേണ്ടതെന്നും ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീഡനത്തിന് ഇരയായ യുവതിയുടെ 27 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയുള്ള ഹർജിയാണ്, ഇന്നലെ രാവിലെ 10.30നു പ്രത്യേക സിറ്റിങ് ചേർന്നു കോടതി പരിഗണിച്ചത്.

ADVERTISEMENT

ഗർഭഛിദ്രത്തിനായി ഈ മാസം 7ന് ആണു ഗുജറാത്ത് ഹൈക്കോടതിൽ ഹർജി നൽകിയത്. 8നു വിഷയം പരിഗണിച്ച കോടതി മെഡിക്കൽ ബോർഡ് റിപ്പോർട്ട് തേടി. അതിജീവിതയ്ക്ക് അനുകൂലമായി മെഡിക്കൽ ബോർഡ് 10നു റിപ്പോർട്ട് നൽകിയെങ്കിലും 11നു ഹർജി 23 ലേക്കു മാറ്റി. പിന്നീടു 17നു വീണ്ടും പരിഗണിച്ചെങ്കിലും കാരണം വ്യക്തമായി പറയാതെ ഹർജി തള്ളി.  

വിധി പറയാൻ 12 ദിവസം നീട്ടി ഹർജി ലിസ്റ്റ് ചെയ്തതിൽ ബെഞ്ച് അദ്ഭുതം പ്രകടിപ്പിച്ചു. ‘എങ്ങനെയാണു കോടതിക്കു വിഷയം 23 വരെ മാറ്റിവയ്ക്കാനായത്? നിർണായകമായ ദിവസങ്ങളാണ് നഷ്ടപ്പെട്ടത്’– ജസ്റ്റിസ് നാഗരത്ന വിമർശിച്ചു.

ADVERTISEMENT

ഒരിക്കൽകൂടി വൈദ്യപരിശോധനയ്ക്കു വിധേയയാകാൻ സുപ്രീം കോടതി നിർദേശിച്ചു. പുതിയ റിപ്പോർട്ട് ഇന്നു വൈകിട്ട് 6ന് അകം കോടതിയിൽ സമർപ്പിക്കണം. ഹർജി നാളെ രാവിലെ ആദ്യകേസായി പരിഗണിക്കും.

English Summary: Abortion order delayed; Supreme Court criticizes Gujarat High Court