ലഡാക്കിൽ സേനാപിന്മാറ്റത്തിന് മോദി–ഷി ചർച്ചയിൽ ധാരണ
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് സേനാ പിന്മാറ്റം ഊർജിതമാക്കാൻ ഇന്ത്യയും ചൈനയും നടപടികളെടുക്കും. ഇതിനുള്ള നിർദേശം കമാൻഡർമാർക്കു നൽകാൻ ജൊഹാനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും തമ്മിൽ നടന്ന സംഭാഷണത്തിൽ തീരുമാനമായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് സേനാ പിന്മാറ്റം ഊർജിതമാക്കാൻ ഇന്ത്യയും ചൈനയും നടപടികളെടുക്കും. ഇതിനുള്ള നിർദേശം കമാൻഡർമാർക്കു നൽകാൻ ജൊഹാനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും തമ്മിൽ നടന്ന സംഭാഷണത്തിൽ തീരുമാനമായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തേ ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കിടയിലും ഇരു നേതാക്കളും ഈ വിഷയം ചർച്ച ചെയ്തിരുന്നു.
യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കുള്ള ആശങ്ക പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. തുടർന്നാണ് സേനാപിന്മാറ്റം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കാൻ തീരുമാനിച്ചത്.
2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ആറിടങ്ങളിൽ ചൈനീസ് സേന കടന്നുകയറിയതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം ഇനിയും പൂർണമായി പരിഹരിച്ചിട്ടില്ല. 19 തവണ സേനാതലത്തിലും പലവട്ടം നയതന്ത്രതലത്തിലും ചർച്ചകൾ നടന്നെങ്കിലും ചൈന ഡെപ്സങ്, ഡെംചോക് എന്നിവിടങ്ങളിൽ നിന്നു പിന്മാറിയിട്ടില്ല. ഇവിടെ നേരത്തേ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തിയിരുന്ന പല പോയിന്റുകളിലും ഇപ്പോൾ പട്രോളിങ് നടത്താനാവാത്ത അവസ്ഥയാണ്. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് 14നു നടന്ന ചർച്ചയിൽ ഇക്കാര്യം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
English Summary: Narendra Modi- Xi Jinping talks agree on troop withdrawal in Ladakh