ജൊഹാനസ്ബർഗ് ∙ ഇറാനും സൗദി അറേബ്യയും ഉൾപ്പെടെ 6 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് വിപുലപ്പെടുത്താൻ തീരുമാനമായി. അർജന്റീന, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നിവയാണ് മറ്റു രാജ്യങ്ങൾ. അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായും അടുത്ത ജനുവരി ഒന്നിന് ഇവരുടെ അംഗത്വം പ്രാബല്യത്തിലാവുമെന്നും കൂട്ടായ്മയുടെ ഇപ്പോഴത്തെ തലവൻ ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റാമഫോസ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ ഇറാനും സൗദി അറേബ്യയും ഉൾപ്പെടെ 6 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് വിപുലപ്പെടുത്താൻ തീരുമാനമായി. അർജന്റീന, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നിവയാണ് മറ്റു രാജ്യങ്ങൾ. അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായും അടുത്ത ജനുവരി ഒന്നിന് ഇവരുടെ അംഗത്വം പ്രാബല്യത്തിലാവുമെന്നും കൂട്ടായ്മയുടെ ഇപ്പോഴത്തെ തലവൻ ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റാമഫോസ അറിയിച്ചു. കൂടുതൽ രാജ്യങ്ങളെ ചേർത്ത് സംഘടനയെ പുതിയ ലോകക്രമത്തിലെ നിർണായക ശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ ഐക്യം ഉണ്ടാക്കി ബ്രിക്സ് വിപുലപ്പെടുത്തണമെന്നും ആധുനീകരിക്കണമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിലെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു.  

2006 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ബ്രിക് രൂപീകരിച്ചത്. 2010 ൽ ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്തി ബ്രിക്സായി. നിലവിൽ ലോകജനസംഖ്യയുടെ 41 ശതമാനത്തെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് ബ്രിക്സ്. ആഗോള ജിഡിപിയുടെ 24 ശതമാനവും വ്യാപാരത്തിന്റെ 16 ശതമാനവും ബ്രിക്സ് രാജ്യങ്ങളുടേതാണ്. ബ്രിക്സിനെ ശക്തിപ്പെടുത്താനും ലോകസമാധാനത്തിലും വികസനത്തിലും നിർണായകശക്തിയാക്കാനും ഇപ്പോഴത്തെ വികസനം സഹായിക്കുമെന്ന് ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു. ആഗോള ശാക്തിക ചേരിയിൽ യുഎസിനു ബദലായി ചൈനയ്ക്ക് അധീശത്വമുള്ള ശക്തിയായി ബ്രിക്സ് മാറുന്നതിന്റെ സൂചന കൂടിയാണിത്. 

ADVERTISEMENT

സമാധാനപരമായ ചർച്ചകളിലൂടെ സംഘർഷങ്ങൾക്കു പരിഹാരം കണ്ട് എല്ലാ രാജ്യങ്ങൾക്കും വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും അവസരമൊരുക്കാൻ ബ്രിക്സ് മുൻകൈയെടുക്കുമെന്ന് റാമഫോസ പറഞ്ഞു. ആഗോളവൽക്കരണത്തിന്റെ വാഗ്ദാനങ്ങൾ പലതും പരാജയപ്പെട്ടെന്നും വികസ്വര രാജ്യങ്ങൾ സഹകരണം മെച്ചപ്പെടുത്തി വളർച്ചയുടെ പുതുവഴികൾ തേടണമെന്നും ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ പറഞ്ഞു.

മോദി ഇന്നു ഗ്രീസിൽ

ADVERTISEMENT

ബ്രിക്സ് ഉച്ചകോടിക്കിടെ ഒട്ടേറെ ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗ്രീസിലെത്തും. 40 വർഷത്തിനിടെ ഇതാദ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുക. ബ്രിക്സ് നേതാക്കന്മാരുടെ മാധ്യമ സമ്മേളനത്തിനു തൊട്ടുമുൻപ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ഹ്രസ്വമായ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം നവംബറിൽ ജി20 ഉച്ചകോടിക്കിടെ ബാലിയിലെ കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ചർച്ച നടത്തുന്നത് ഇപ്പോഴാണ്. അതിർത്തി സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാണ്.

English Summary : Six more countries in BRICS