ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടന്ന സംഭാഷണത്തിൽ ലഡാക്ക് അതിർത്തിയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചു ധാരണയുണ്ടായോ എന്നതിൽ ആശയക്കുഴപ്പം. സേനാപിന്മാറ്റത്തെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടന്ന സംഭാഷണത്തിൽ ലഡാക്ക് അതിർത്തിയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചു ധാരണയുണ്ടായോ എന്നതിൽ ആശയക്കുഴപ്പം. സേനാപിന്മാറ്റത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞെങ്കിലും ചൈന മിണ്ടുന്നില്ല. 

ആരാണു ചർച്ചയ്ക്കു മുൻകയ്യെടുത്തതെന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഇന്ത്യയാണു മുൻകയ്യെടുത്തതെന്നു ചൈനീസ് വിദേശകാര്യ വക്താവ് ബെയ്ജിങ്ങിൽ പറഞ്ഞു. എന്നാൽ, ചൈന നേരത്തേ തന്നെ ഉഭയകക്ഷി ചർച്ച ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇന്ത്യയുടെ നിലപാട്. 

ADVERTISEMENT

ബ്രിക്സിനിടെ നടന്ന ചർച്ചയിൽ സേനാപിന്മാറ്റം ഊർജിതമാക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിക്കാൻ ധാരണയായെന്നാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. എന്നാ‍ൽ ഉഭയകക്ഷിബന്ധവും അതിർത്തിത്തർക്കവും രണ്ടാണെന്ന പ്രഖ്യാപിത ചൈനീസ് നിലപാടാണു ബ്രിക്സിലെ ചർച്ചയെക്കുറിച്ചു ചൈന പുറത്തിറക്കിയ പത്രക്കുറിപ്പിലും പിന്നീട് അവരുടെ വിദേശകാര്യ വക്താവ് നടത്തിയ വാർത്താസമ്മേളനത്തിലും ആവർത്തിച്ചത്. ഉഭയകക്ഷി ബന്ധത്തെ അതിർത്തിത്തർക്കം ബാധിക്കരുതെന്നു രണ്ടിലും പറഞ്ഞു. അതിർത്തിത്തർക്കം ചരിത്രപരമാണെന്നും അത് ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും വക്താവു വിശദീകരിക്കുകയും ചെയ്തു. 

‘പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതനുസരിച്ച്’ അനൗപചാരികവും ആഴത്തിലുള്ളതുമായ സംഭാഷണം ഇന്ത്യ–ചൈന ബന്ധത്തെക്കുറിച്ചു നടന്നുവെന്നാണു ചൈനീസ് വിദേശകാര്യ വകുപ്പ് പറയുന്നത്. 

ADVERTISEMENT

ചൈന ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റർ ഭൂമി കയ്യടക്കിയെന്നും ഇതു സംബന്ധിച്ചു പ്രധാനമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. അതിനിടയ്ക്കാണ് അതിർത്തിയിലെ പിന്മാറ്റം സംബന്ധിച്ച ധാരണയുടെ വാർത്തകൾ വന്നത്. ഇന്ത്യ പട്രോളിങ് നടത്തിയിരുന്ന ഡെപ്സാങ്, ഡെംചോക് മേഖലകളിൽ ഇപ്പോൾ പട്രോളിങ് നടത്താൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

ബാലിയിൽ കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും തമ്മിൽ അതിർത്തി വിഷയത്തിൽ ധാരണയായതായി ചൈന പ്രസ്താവിച്ചിരുന്നു. എന്തു ധാരണയാണ് ഉണ്ടാക്കിയതെന്നു സർക്കാർ വ്യക്തമാക്കണമെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

ADVERTISEMENT

വരും മാസം കാണും രണ്ടുവട്ടം കൂടി ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും അടുത്ത മാസം 2 തവണ കണ്ടേക്കും. സെപ്റ്റംബർ 5–7 തീയതികളിൽ ജക്കാർത്തയിൽ നടക്കുന്ന ആസിയാൻ സമ്മേളനത്തിലും 9–10 തീയതികളിൽ ന്യൂഡൽഹിയിൽ ജി20 സമ്മേളനത്തിലും ഇരുനേതാക്കളും പങ്കെടുക്കുന്നുണ്ട്. ഉഭയകക്ഷി ചർച്ചകളുണ്ടാകുമെന്നാണു സൂചനകൾ. 

English Summary : Controversy over Narendra Modi - Xi Jinping talks