അമിത് ഷായോട് മെയ്തെയ് സംഘടനകൾ: ‘അസം റൈഫിൾസിനെ മണിപ്പുരിൽനിന്ന് മാറ്റൂ’
കൊൽക്കത്ത ∙ അസം റൈഫിൾസിനെ മണിപ്പുരിൽനിന്നു മാറ്റണമെന്ന് മെയ്തെയ് പൗരസംഘടനകളുടെ ഏകോപനസമിതിയായ കോ ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കോകോമി) ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. മണിപ്പുരിലെ പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും കോകോമി പറഞ്ഞു.

മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയണമെന്നും ലഹരിമരുന്നു കടത്ത് ഉൾപ്പെട്ട ഭീകരത അവസാനിപ്പിക്കണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി ബയോമെട്രിക്സ് ഉൾപ്പെടെയുള്ളവ നടപ്പിലാക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള സുരക്ഷാ ഉപദേഷ്ടാവ് എ.കെ.മിശ്ര എന്നിവരുമായും നേതാക്കൾ ചർച്ച നടത്തി.
English Summary : Move Assam Rifles from Manipur; Meitei Organizations says to Amit Shah