കോട്ട (രാജസ്ഥാൻ) ∙ മെഡിക്കൽ– എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്–ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) 2 മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. എംബിബിഎ​സ് പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ഐഐടികളിലെയും എൻഐടികൾ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിലെയും പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) എന്നിവയുടെ പരിശീലനത്തിനായി വർഷംതോറും 2 ലക്ഷത്തിലേറെ വിദ്യാർഥികളാണു കോട്ടയിലെ സ്ഥാപനങ്ങളിൽ എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ട (രാജസ്ഥാൻ) ∙ മെഡിക്കൽ– എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്–ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) 2 മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. 

എംബിബിഎ​സ് പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ഐഐടികളിലെയും എൻഐടികൾ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിലെയും പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) എന്നിവയുടെ പരിശീലനത്തിനായി വർഷംതോറും 2 ലക്ഷത്തിലേറെ വിദ്യാർഥികളാണു കോട്ടയിലെ സ്ഥാപനങ്ങളിൽ എത്തുന്നത്. ആഴ്ചതോറുമുള്ള പരീക്ഷകൾ ഇവരുടെ മാനസിക സമ്മർദം വർധിപ്പിക്കുന്നുവെന്നാണു നിഗമനം. ഈ വർഷം 22 വിദ്യാർഥികളാണ് ഇതുവരെ ജീവനൊടുക്കിയത്. കഴിഞ്ഞവർഷം 15 പേർ മരിച്ചു. 

ADVERTISEMENT

നീറ്റ് മോക് ടെസ്റ്റിനു ശേഷം പുറത്തിറങ്ങിയ മഹാരാഷ്ട്ര സ്വദേശി അവിഷ്കർ ഷാംബാജി കാസ്‌ലെ (17) പരിശീലന സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് ചാടിയാണ് മത്സരലോകത്തുനിന്നു വിടവാങ്ങിയത്. ഇതേപരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്ന ബിഹാർ സ്വദേശി ആദർശ് രാജ് (18) വാടകമുറിയിൽ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചു. പരീക്ഷകളിൽ മാർക്ക് കുറവായിരുന്ന കുട്ടികൾ സമ്മർദത്തിലായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഇവർ 2 വർഷമായി ഇവിടെ പരിശീലന ക്ലാസിലുണ്ട്. 

ഹതാശരെ തടയാൻ ഉരുക്കുവല, സ്പ്രിങ് ഫാൻ

ADVERTISEMENT

മത്സര സമ്മർദവും നിരാശയും മൂലം വിദ്യാർഥികൾ ജീവനൊടുക്കുന്നതു തടയാൻ കോട്ടയിലെ ഫ്ലാറ്റ് ഉടമകൾ മുറിയിൽ സ്പ്രിങ് ഘടിപ്പിച്ച ഫാനും ബാൽക്കണിയിൽ ഉരുക്കുവലയും സജ്ജീകരിച്ചിട്ടുണ്ട്. ജനാലകളും വലകെട്ടി അടയ്ക്കാറുണ്ട്. 20 കിലോയിൽ കൂടുതൽ ഭാരമുള്ള വസ്തു ഫാനിൽ തൂക്കിയാൽ, സ്പ്രിങ് വലിയുന്നതിനൊപ്പം അപായ സൈറണും മുഴങ്ങും. പരീക്ഷകൾ മാത്രമല്ല, വിദ്യാഭ്യാസ വായ്പകളുടെ ഭാരവും കുട്ടികളെ സമ്മർദത്തിലാക്കുന്നുണ്ടെന്നു രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷി പറഞ്ഞു. മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും അകന്നു കഴിയുന്നതും അവരെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

English Summary : Two suicides in one day; Instructions to stop Mock Tests in Kota in Rajasthan