ചന്ദ്രയാൻ 3; ചന്ദ്രനിൽ സൾഫർ കണ്ടെത്തി; ഹൈഡ്രജനുവേണ്ടി അന്വേഷണം
തിരുവനന്തപുരം ∙ ചന്ദ്രനിൽ അപ്രതീക്ഷിതമായി സൾഫർ സാന്നിധ്യവും കണ്ടെത്തി ചന്ദ്രയാൻ 3 ദൗത്യം മുന്നേറുന്നു. ഓക്സിജൻ ഉൾപ്പെടെയുള്ള മറ്റു മൂലകങ്ങളെയും കണ്ടെത്തിയതോടെ ഹൈഡ്രജൻ സാന്നിധ്യം ഉണ്ടോയെന്നു കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. ഹൈഡ്രജനും ഓക്സിജനും ഉണ്ടെങ്കിൽ ആ മൂലകങ്ങൾ ചേരുന്ന ജലത്തിന്റെ സാന്നിധ്യവും ഉറപ്പിക്കാനാകും.

ചന്ദ്രയാൻ 3ലെ പ്രഗ്യാൻ റോവറിലുള്ള ലേസർ–ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപി (ലിബ്സ്) എന്ന പഠനോപകരണമാണ് (പേലോഡ്) ലേസർ കിരണങ്ങൾ ഉപയോഗിച്ചു മൂലകങ്ങളെ വേർതിരിച്ചു മനസ്സിലാക്കിയത്. ചന്ദ്രനിൽ ഇറങ്ങിയുള്ള പരിശോധനയിലൂടെയല്ലാതെ ഓർബിറ്ററിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് സൾഫറിന്റെ സാന്നിധ്യം കണ്ടെത്തുക പ്രയാസമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) അറിയിച്ചു.
സൾഫറിനു പുറമേ അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയും ചന്ദ്രനിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്നുള്ള പഠനത്തിലൂടെയാണ് മാംഗനീസ്, സിലിക്കൺ, ഓക്സിജൻ എന്നിവയെയും കണ്ടെത്തിയത്. തീവ്രമായ ലേസർ തരംഗങ്ങൾ ഉപയോഗിച്ചാണ് ലിബ്സ് പഠനം നടത്തിയത്. ലേസറിന്റെ തീവ്ര കിരണങ്ങൾ പാറയിലോ മണ്ണിലോ കേന്ദ്രീകരിക്കുമ്പോൾ പ്ലാസ്മ എന്ന അവസ്ഥയിലേക്ക് അവയെത്തും. അതിൽനിന്നു തിരികെയെത്തുന്ന കിരണങ്ങളുടെ തരംഗ ദൈർഘ്യത്തിന്റെ സ്വഭാവം ചാർജ് കപ്പിൾഡ് ഉപകരണങ്ങൾ ഉപയോഗിച്ചു പരിശോധിച്ചാണു മൂലകങ്ങളെ തിരിച്ചറിയുന്നത്.
സൾഫറിന്റെ കണ്ടെത്തലിന് വളരെ പ്രാധാന്യമുണ്ടെന്നു വിദഗ്ധർ പറയുന്നു. സാധാരണയായി അഗ്നിപർവത സ്ഫോടനങ്ങളിലൂടെയും ലാവാ പ്രവാഹങ്ങളിലൂടെയുമാണു ഗ്രഹങ്ങളുടെ ഉള്ളിലുള്ള സൾഫർ മൂലകം പുറത്തെത്തുന്നത്. ചന്ദ്രനിൽ ഒരുകാലത്ത് അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടായിരുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അവയുടെ സൂചനയിലേക്ക് ഈ കണ്ടെത്തൽ നയിക്കുമോയെന്നും ശാസ്ത്രലോകം നിരീക്ഷിക്കുന്നു.
ദൗത്യത്തിന്റെ ചിത്രം പകർത്തി റോവർ
ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിന്റെ വ്യക്തമായ ചിത്രം റോവർ പകർത്തി. ഇന്നലെയാണ് ഈ ദൃശ്യം ഐഎസ്ആർഒ പുറത്തുവിട്ടത്. ചന്ദ്രയാൻ 3 വിജയമായതിനു ശേഷം ബഹിരാകാശ ഗവേഷകർ ആകാംക്ഷയോടെ കാത്തിരുന്നതാണു റോവർ പകർത്തിയ ലാൻഡറിന്റെ ചിത്രം. ലാൻഡറിൽ ‘ജോലി ചെയ്യുന്ന’ ചാസ്തേ, ഇൽസ എന്നീ പേലോഡുകളും ദൃശ്യത്തിൽ വ്യക്തമായി കാണാം. റോവറിന്റെ സഞ്ചാരദിശ നിശ്ചയിക്കുന്നതിനു വേണ്ടി ബെംഗളൂരുവിലെ ലിയോസ് നിർമിച്ച നാവിഗേഷൻ ക്യാമറ (നാവ്ക്യാം) ആണ് ഈ ചിത്രം പകർത്തിയത്.
English Summary : Chandrayaan 3; Sulfur was discovered on the moon