ഉയർന്ന് ആദിത്യ; ഉറങ്ങി ചന്ദ്രയാൻ
ചെന്നൈ ∙ വീണ്ടും ഉണരുമെന്ന പ്രതീക്ഷയിൽ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്ര തുടങ്ങി. 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ലാൻഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു

ചെന്നൈ ∙ വീണ്ടും ഉണരുമെന്ന പ്രതീക്ഷയിൽ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്ര തുടങ്ങി. 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ലാൻഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു മുന്നോടിയായി, അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റി. റോവറിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്തിട്ടുണ്ട്.
മറ്റ് പേലോഡുകൾ പ്രവർത്തിക്കില്ലെങ്കിലും ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ ഇതു സഹായിക്കും. ലാൻഡറിലെ റിസീവർ സ്വിച്ചും ഓണാക്കി നിലനിർത്തി.
മൈനസ് 180 ഡിഗ്രി വരെ താപനില താഴുന്ന അതിശൈത്യ ദിനങ്ങളെ അതിജീവിച്ച്, വരുന്ന 22ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
അടുത്ത ഭ്രമണപഥം ഉയർത്തൽ നാളെ
രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി. നിലവിൽ 245 കി.മീ. x 22459 കി.മീ. ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന‌് ഐഎസ്ആർഒ അറിയിച്ചു. അടുത്ത ഭ്രമണപഥം ഉയർത്തൽ നാളെ പുലർച്ചെ 3നു നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തിൽ ഇനി 4 ഭ്രമണപഥം ഉയർത്തൽക്കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു (എൽ1) വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക. 125 ദിവസംകൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും.
English Summary: Aditya manoevre successful, chandrayaan-3 put to sleep