ജി20 കൂട്ടായ്മയിൽ ആഫ്രിക്ക; ഇന്ത്യയുടെ വിജയം
ന്യൂഡൽഹി ∙ 55 രാജ്യങ്ങൾ അടങ്ങുന്ന ആഫ്രിക്കൻ യൂണിയൻ സ്ഥിരാംഗമായതോടെ ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവും തന്നെ മാറുകയാണ്. ജി21 എന്നു പേരുമാറ്റം ഔദ്യോഗികമായിട്ടില്ല. നിലവിൽ 19 രാജ്യങ്ങളും 27 രാജ്യങ്ങളുടെ സംഘടനയായ യൂറോപ്യൻ യൂണിയനുമാണ് സ്ഥിരാംഗങ്ങൾ. 5 കൊല്ലമായി ആഫ്രിക്കൻ യൂണിയൻ ജി20യിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ കൊല്ലം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്താങ്ങി.

ന്യൂഡൽഹി ∙ 55 രാജ്യങ്ങൾ അടങ്ങുന്ന ആഫ്രിക്കൻ യൂണിയൻ സ്ഥിരാംഗമായതോടെ ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവും തന്നെ മാറുകയാണ്. ജി21 എന്നു പേരുമാറ്റം ഔദ്യോഗികമായിട്ടില്ല. നിലവിൽ 19 രാജ്യങ്ങളും 27 രാജ്യങ്ങളുടെ സംഘടനയായ യൂറോപ്യൻ യൂണിയനുമാണ് സ്ഥിരാംഗങ്ങൾ. 5 കൊല്ലമായി ആഫ്രിക്കൻ യൂണിയൻ ജി20യിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ കൊല്ലം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്താങ്ങി. ഇക്കൊല്ലം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അഭ്യർഥിച്ച് അംഗരാജ്യങ്ങൾക്കു കത്തയച്ചു. പിന്തുണ ലഭിച്ചതോടെ ഇന്നലെ ഉച്ചകോടിയിൽ തീരുമാനം പ്രഖ്യാപിച്ചു. ലോകജനസംഖ്യയുടെ 65 ശതമാനത്തെയാണ് ജി20 ഇതുവരെ പ്രതിനിധീകരിച്ചിരുന്നതെങ്കിൽ ഇതോടെ 80 ശതമാനമായി ഉയരുകയാണ്. ലോക ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) 85% ഉൽപാദിപ്പിച്ചിരുന്ന സംഘത്തിലേക്ക് 3 ലക്ഷം കോടി ഡോളർ കൂടി എത്തുകയാണ്.
നിലവിൽ യൂറോപ്യൻ യൂണിയൻ (ഇയു) കൂടാതെ യൂണിയനിൽ അംഗങ്ങളായ ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവയും അംഗമല്ലാത്ത യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും തുർക്കിയും ജി20യിൽ ഉണ്ട്. ആ രീതിയിൽ യൂറോപ്പിന് അനുപാതത്തിൽ കവിഞ്ഞ പ്രാതിനിധ്യമുണ്ടെന്നു കാണാം. ആഫ്രിക്കയിൽനിന്ന് അംഗമായി ദക്ഷിണാഫ്രിക്ക മാത്രമാണുണ്ടായിരുന്നത്.
ആഗോള സാമ്പത്തികപുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയായാണ് ജി20 അറിയപ്പെടുന്നത്. സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ ധാതുക്കളുടെയും മറ്റു പ്രകൃതിവിഭവങ്ങളുടെയും കലവറയായ ആഫ്രിക്കയെ ഉൾപ്പെടുത്താതെ മുന്നോട്ടുപോകാനാകില്ലെന്ന ബോധ്യമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ. ലോകത്ത് ലഭ്യമായ പാരമ്പര്യേതര ഊർജസ്രോതസ്സുകളുടെ 60 ശതമാനവും ധാതുനിക്ഷേപത്തിന്റെ 30 ശതമാനവും 100 കോടിയിലേറെ ജനങ്ങളുള്ള ആഫ്രിക്കയിലാണ്.
കാൽ നൂറ്റാണ്ടായി ആഫ്രിക്കയുമായി ചൈന ശക്തമായ വാണിജ്യ–സാമ്പത്തിക ബന്ധങ്ങൾ സ്ഥാപിച്ചുവരുന്ന പശ്ചാത്തലത്തിൽ ആഫ്രിക്കയ്ക്കുവേണ്ടി വാദിച്ചത് ഇന്ത്യയുടെ വിദേശനയത്തിന്റെ ആവശ്യവുമായിരുന്നു. ആഫ്രിക്കൻ യൂണിയന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളി ചൈനയാണ്. ആഫ്രിക്കയിലെ ഖനികളിലും ഊർജസ്രോതസ്സുകളിലും വൻതോതിൽ ചൈനീസ് ഭരണകൂടവും കമ്പനികളും നിക്ഷേപം നടത്തുന്നുണ്ട്. ആഫ്രിക്കൻ യൂണിയന്റെ അഡിസ് അബാബയിലെ ആസ്ഥാനമന്ദിരം നിർമിച്ചു നൽകിയതു ചൈനയാണ്.
2008ൽ ഇന്ത്യ–ആഫ്രിക്ക ഫോറം രൂപീകരിച്ചുകൊണ്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അതിനുശേഷം 2011ലും 2015ലും ഫോറത്തിന്റെ ഉച്ചകോടികൾ നടന്നെങ്കിലും തുടർസമ്മേളനങ്ങൾ നടത്താതിരുന്നത് ഇന്ത്യയുടെ താൽപര്യക്കുറവായി ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത് ഇന്ത്യയുടെ തൊപ്പിയിൽ തൂവലായിരിക്കും.
പ്രഖ്യാപനം തുടക്കത്തിൽ
ന്യൂഡൽഹി ∙ ഉച്ചകോടിയുടെ തുടക്കത്തിൽ ‘ഒരു ഭൂമി’ എന്ന സെഷനിൽ അധ്യക്ഷപദവി വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഫ്രിക്കൻ യൂണിയനു സ്ഥിരാംഗത്വം നൽകുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ആഫ്രിക്കൻ യൂണിയൻ അധ്യക്ഷപദവി വഹിക്കുന്ന കോമറോസ് പ്രസിഡന്റ് അസലി അസുമനിയെ അംഗങ്ങൾക്കൊപ്പമിരിക്കാൻ ക്ഷണിച്ചു. എല്ലാവരെയും ഉൾക്കൊള്ളുകയെന്ന ആശയം ലോകത്തിനു ദിശാബോധം നൽകണമെന്നു മോദി പറഞ്ഞു.
English Summary: African Union with fifty five nation becoming a permanent member, the structure and character of the G20 is changing.