അക്സായ് ചിനിൽ ചൈനീസ് റെയിൽപാത: ലോകത്തിലെ ഏറ്റവും ഉയരത്തിലെ തുരങ്കമടക്കം ഒരുക്കി ഇന്ത്യ
ന്യൂഡൽഹി ∙ അക്സായ് ചിൻ മേഖലയിൽ നിലവിലുള്ള റോഡ് കൂടാതെ ഒരു റെയിൽപാത നിർമിക്കാനുള്ള ചൈനയുടെ നീക്കം ഇന്ത്യൻ ഭാഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണത്തിനു വേഗം നൽകി. ഹിമാചൽ– ലഡാക്ക് പ്രദേശങ്ങളെ എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കുന്ന ഷിങ്കുൻ ചുരത്തിലെ തുരങ്കം താമസിയാതെ പൂർത്തിയാവും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമാണിത് (15,855 അടി). റോഡുകളും പാലങ്ങളും ചെറുതുരങ്കങ്ങളുമുൾപ്പെടെ 90 അടിസ്ഥാനസൗകര്യ പദ്ധതികൾ 2 ദിവസം മുൻപ് രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രത്തിനു സമർപ്പിച്ചിരുന്നു.

ന്യൂഡൽഹി ∙ അക്സായ് ചിൻ മേഖലയിൽ നിലവിലുള്ള റോഡ് കൂടാതെ ഒരു റെയിൽപാത നിർമിക്കാനുള്ള ചൈനയുടെ നീക്കം ഇന്ത്യൻ ഭാഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണത്തിനു വേഗം നൽകി. ഹിമാചൽ– ലഡാക്ക് പ്രദേശങ്ങളെ എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കുന്ന ഷിങ്കുൻ ചുരത്തിലെ തുരങ്കം താമസിയാതെ പൂർത്തിയാവും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമാണിത് (15,855 അടി). റോഡുകളും പാലങ്ങളും ചെറുതുരങ്കങ്ങളുമുൾപ്പെടെ 90 അടിസ്ഥാനസൗകര്യ പദ്ധതികൾ 2 ദിവസം മുൻപ് രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രത്തിനു സമർപ്പിച്ചിരുന്നു. അരുണാചലിലെ തവാങ് പ്രദേശത്തെ നെച്ചിഫൂ തുരങ്കവും ഇതിലുൾപ്പെടും. പദ്ധതികളിൽ മിക്കവയും ചൈന അതിർത്തിയിലാണ്. ലഡാക്കിൽ 26, അരുണാചലിൽ 36.
അക്സായ് ചിന്നിലൂടെ 1962 ലെ യുദ്ധത്തിനു മുൻപുതന്നെ ചൈന റോഡ് നിർമിച്ചിരുന്നു. ഇതിന് ഏറക്കുറെ സമാന്തരമായാണ് റെയിൽപാത. 2025 ൽ പാതയുടെ ആദ്യഘട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്.റെയിൽവേ ലൈൻ പൂർത്തിയാകുന്നുതോടെ സൈനികർ, പീരങ്കികൾ, ടാങ്കുകൾ തുടങ്ങിയവ വൻതോതിൽ അതിർത്തിയിലെത്തിക്കാൻ ചൈനയ്ക്ക് സാധിക്കുമെന്ന് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിന്റെ വെബിനാറിൽ ചൈന വിദഗ്ധനായ കേണൽ വി.എസ്. വർമ പറഞ്ഞു. ടിബറ്റിലെ ഷിഗാറ്റ്സേ വരെ നിലവിൽ റെയിൽപാതയുണ്ട്. ഇതിനെ നേപ്പാൾ അതിർത്തിയിലൂടെ പടിഞ്ഞാട്ടു നീട്ടി ചൈനയുടെ ഷിൻജിയാങ് പ്രവിശ്യയിലെ ഹോട്ടാൻ വരെ കൊണ്ടുപോകാനാണ് ശ്രമം.
ചൈനീസ് കരഭീഷണിക്കെതിരെ ഇതുവരെ വ്യോമശക്തിയിലായിരുന്നു ഇന്ത്യയുടെ ആശ്വാസം. ഇന്ത്യയുടെ വ്യോമസേനാ താവളങ്ങൾ കൂടുതലും സമതലങ്ങളിലായതിനാൽ പൂർണ ആയുധശേഷിയോടുകൂടി വിമാനങ്ങൾ പറന്നുയരും. ഉയരത്തിലുള്ള താവളങ്ങളിൽ നിന്ന് ടേക്ക്–ഓഫ് ചെയ്യുമ്പോൾ വഹിക്കാവുന്ന ഭാരം കുറവായിരിക്കും. മാത്രമല്ല, പൊതുവെ തുറസ്സായ പ്രദേശമായതിനാൽ ടിബറ്റിൽ ചൈന നടത്തുന്ന ഏത് സൈനിക നീക്കവും ഇന്ത്യൻ വ്യോമസേനയ്ക്ക് അറിയാനും എതിർ നടപടികൾ സ്വീകരിക്കാനുമാവും. ഗൽവാനിൽ പ്രശ്നങ്ങൾ തുടങ്ങിയ ശേഷമാണ് നിലത്തെ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഊന്നൽ നൽകിത്തുടങ്ങിയത്.
English Summary: Chinese Railway at Aksai Chin: India making preparations