ന്യൂഡൽഹി ∙ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന ദിന സമ്മേളനം തുടങ്ങിയത് ആശയക്കുഴപ്പത്തോടെയായിരുന്നു. രണ്ടു തവണ ദേശീയ ഗാനത്തിന് സഭ എഴുന്നേറ്റു നിന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 11 മണിയോടെ സഭയിലെത്തിയ ഉടൻ ദേശീയ ഗാനം മുഴങ്ങി. ഈ സമയം ലോക്സഭാ സ്പീക്കർ ഓം ബിർല കസേരയിലെത്തിയിരുന്നില്ല. സ്പീക്കർ എത്തിയതിനു പിന്നാലെ രണ്ടാമതും ദേശീയഗാനം മുഴങ്ങി. അംഗങ്ങൾ എഴുന്നേറ്റു നിന്നു. പ്രതിപക്ഷാംഗങ്ങളിൽ ചിലർ ഇക്കാര്യമുന്നയിച്ചു. ‘സഭ നിയന്ത്രിക്കുന്നത് ആരാണെന്നു ചെയർ റൂളിങ് നൽകണ’മെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ‘എന്തിനാണ് ഇത്ര വിധേയത്വം കാണിക്കുന്നതെന്ന് ബിഎസ്പി അംഗം ഡാനിഷ് അലി ചോദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന ദിന സമ്മേളനം തുടങ്ങിയത് ആശയക്കുഴപ്പത്തോടെയായിരുന്നു. രണ്ടു തവണ ദേശീയ ഗാനത്തിന് സഭ എഴുന്നേറ്റു നിന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി 11 മണിയോടെ സഭയിലെത്തിയ ഉടൻ ദേശീയ ഗാനം മുഴങ്ങി. ഈ സമയം ലോക്സഭാ സ്പീക്കർ ഓം ബിർല കസേരയിലെത്തിയിരുന്നില്ല. സ്പീക്കർ എത്തിയതിനു പിന്നാലെ രണ്ടാമതും ദേശീയഗാനം മുഴങ്ങി. അംഗങ്ങൾ എഴുന്നേറ്റു നിന്നു. 

ADVERTISEMENT

പ്രതിപക്ഷാംഗങ്ങളിൽ ചിലർ ഇക്കാര്യമുന്നയിച്ചു. ‘സഭ നിയന്ത്രിക്കുന്നത് ആരാണെന്നു ചെയർ റൂളിങ് നൽകണ’മെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ‘എന്തിനാണ് ഇത്ര വിധേയത്വം കാണിക്കുന്നതെന്ന് ബിഎസ്പി അംഗം ഡാനിഷ് അലി ചോദിച്ചു. ‘സംഭവിച്ചത് സാങ്കേതികത്തകരാറാണെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും’ സ്പീക്കർ റൂളിങ് നൽകി. 

ബട്ടൺ അമർത്തിയാലാണു ദേശീയ ഗാനം ആരംഭിക്കുന്നതെന്നും അതിലെന്താണു സാങ്കേതികത്തകരാറെന്നും കോൺഗ്രസ് അംഗങ്ങൾ ശബ്ദമുയർത്തി. 

ADVERTISEMENT

∙ സെൽഫികളുടെയും ദിനം 

പഴയമന്ദിരത്തിലെ അവസാനദിനം സെൽഫിയെടുത്തും ഫോട്ടോയെടുത്തും അംഗങ്ങൾ അവിസ്മരണീയമാക്കി. സെൻട്രൽ ഹാൾ ആയിരുന്നു പ്രധാന ‘ഫോട്ടോ പോയന്റ്’. സ്പീക്കർക്കൊപ്പം കേരള എംപിമാർ ഫോട്ടോയെടുത്തു. ഈ സംയുക്ത സമ്മേളനത്തിനു ശേഷം സെൻട്രൽ ഹാളിൽ പ്രവേശനമുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് എംപിമാർ പറഞ്ഞു. അവസാന ദിനം സന്ദർശക ഗാലറിയിലും നല്ല തിരക്കായിരുന്നു. 

ADVERTISEMENT

∙ വനിതാസംവരണം ചർച്ച 

വനിതാസംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്നലെ പാർലമെന്റ് ചരിത്ര ചർച്ചയ്ക്കിടെയും ഈ ആവശ്യമുയർന്നു. ബിആർഎസ് എംപിമാർ വനിതാ സംവരണ ബിൽ വേണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായാണ് സഭയിലെത്തിയത്. ഗാന്ധി പ്രതിമയ്ക്കു മുൻപിൽ ഈ ആവശ്യമുന്നയിച്ചു ധർണ നടത്തുകയും ചെയ്തു. 

ഇതുവരെ ആകെ 7500 അംഗങ്ങളുണ്ടായതിൽ 600 പേരായിരുന്നു വനിതാ അംഗങ്ങളെന്നു മോദി പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു. വനിതകൾ ഈ സഭയുടെ ഗരിമ വർധിപ്പിച്ചുവെന്നും മോദി പറഞ്ഞു. ഇതോടെ ഈ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കുമെന്ന പ്രചാരണത്തിനും ശക്തി കൂടി. 

English Summary : Who controls the lok sabha ? National anthem before arriving speaker