ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്
ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി റൗസ് അവന്യു കോടതിയിൽ കടുത്ത ആരോപണങ്ങളുമായി ഡൽഹി പൊലീസ്. പീഡനക്കേസിൽ ബ്രിജ്ഭൂഷണിന് എതിരെ എല്ലാ തെളിവുകളുമുണ്ടെന്നും വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയില്ലെന്നും പൊലീസ് കോടതിയിൽ

ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി റൗസ് അവന്യു കോടതിയിൽ കടുത്ത ആരോപണങ്ങളുമായി ഡൽഹി പൊലീസ്.
പീഡനക്കേസിൽ ബ്രിജ്ഭൂഷണിന് എതിരെ എല്ലാ തെളിവുകളുമുണ്ടെന്നും വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയില്ലെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയാണു ഡൽഹി പൊലീസിനുവേണ്ടി ഹാജരായത്.
കസഖ്സ്ഥാൻ, മംഗോളിയ, ബെള്ളാരി, ന്യൂഡൽഹി എന്നിവിടങ്ങളിൽവച്ച് താൻ ചെയ്ത പ്രവൃത്തികളെക്കുറിച്ചു ബ്രിജ്ഭൂഷണിനു നല്ല ബോധ്യമുണ്ടായിരുന്നു. തജിക്കിസ്ഥാനിൽവച്ചു ബ്രിജ്ഭൂഷൺ ഒരു വനിതാ ഗുസ്തിതാരത്തെ ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചെന്നും ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു.
English Summary: Brij Bhushan Singh Harrased Wrestlers at every opportunity, Delhi Police to Court